കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

യെസ് ബാങ്ക് ലാഭത്തിൽ വൻ കുതിപ്പ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123 ശതമാനം ഉയർന്ന് 451 കോടി രൂപയിലെത്തി.

കിട്ടാക്കടങ്ങൾ കുതിച്ചുയർന്നതോടെ കടുത്ത പ്രതിസന്ധിയിലേക്ക് വർഷങ്ങൾക്ക് മുമ്പ് മുങ്ങിത്താഴ്ന്ന യെസ് ബാങ്ക് മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തുകയാണെന്നാണ് പ്രവർത്തന ഫലം സൂചിപ്പിക്കുന്നത്.

ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷം മാർച്ച് 31ലെ 2,2 ശതമാനത്തിൽ നിന്നും 1.7 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. അറ്റവരുമാനം രണ്ട് ശതമാനം വർദ്ധനയോടെ 2,105 കോടി രൂപയിലെത്തി.

മൊത്തം വായ്പകൾ 13.8 ശതമാനം വർദ്ധനയോടെ 2.27 ലക്ഷം കോടി രൂപയിലെത്തി.

X
Top