ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എച്ച്‌യുഐഡിയിൽ ഇനി ജ്വല്ലറികളുടെ പേരു ലഭിക്കില്ല

ന്യൂഡൽഹി: പുതിയ ഹോൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ 6 അക്ക എച്ച്‍യുഐഡി വഴി ഇനി ജ്വല്ലറിയുടെ പേര് ലഭ്യമാകില്ല.ബിഐഎസ് കെയർ മൊബൈൽ ആപ് വഴി ഈ വിവരം നൽകുന്നത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അവസാനിപ്പിച്ചു.

നിശ്ചിത ആഭരണം ഹാൾമാർക് ചെയ്ത ജ്വല്ലറിയുടെ പേര്, ജ്വല്ലറിയുടെ റജിസ്ട്രേഷൻ നമ്പർ, കാരറ്റ് അടക്കം ആപ്പിൽ ഇതുവരെ ലഭ്യമായിരുന്നു. ഇനി മുതൽ ജ്വല്ലറിയുടെ റജിസ്ട്രേഷൻ നമ്പർ മാത്രമേ കാണാനാകൂ.

പേര് ഒഴിവാക്കണമെന്ന ചില ജ്വല്ലറി സംഘടനകളുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. എച്ച്‍യുഐഡി വഴി ആഭരണത്തിന്റെ തൂക്കം ലഭ്യമാക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതുവരെ നടപ്പായിട്ടില്ല.

അതേസമയം, സ്വർണാഭരണം ഉപയോക്താവിന് വിൽക്കുന്ന ജ്വല്ലറിയുടെ പേര് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

X
Top