Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐസ്‌ക്രീം ബിസിനസ്‌ പ്രത്യേക കമ്പനിയായി ലിസ്റ്റ്‌ ചെയ്യാൻ എച്ച്‌യുഎല്‍

മുംബൈ: പ്രമുഖ എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തങ്ങളുടെ ഐസ്‌ക്രിം ബിസിനസ്‌ പ്രത്യേക കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചു. കമ്പനിയുടെ ബോര്‍ഡ്‌ ഇതിന്‌ തത്വത്തില്‍ അംഗീകാരം നല്‍കിയതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ഐസ്‌ക്രീം ബിസിനസ്‌ നടത്തുന്ന പ്രത്യേക കമ്പനി പിന്നീട്‌ ലിസ്റ്റ്‌ ചെയ്യാനാണ്‌ തീരുമാനം. അടുത്ത വര്‍ഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുന്നത്‌. ഐസ്‌ക്രീം ബിസിനസ്‌ വിഭജിക്കുന്നതിന്‌ ഓഹരിയുടമകളുടെ അംഗീകാരം തേടേണ്ടതുണ്ട്‌.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക്‌ ആനുപാതികമായി ഐസ്‌ക്രീം കമ്പനിയുടെ ഓഹരികള്‍ ലഭിക്കും. ക്വാളിറ്റി വാള്‍സ്‌, കോര്‍ണെറ്റോ, മാഗ്നം എന്നീ ബ്രാന്റുകളിലൂടെയാണ്‌ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഐസ്‌ക്രീം വിപണിയിലെത്തിക്കുന്നത്‌.

ഉയര്‍ന്ന വളര്‍ച്ചയുള്ള ബിസിനസ്‌ ആയാണ്‌ ഐസിക്രീം വിഭാഗത്തെ കമ്പനി പരിഗണിക്കുന്നത്‌.

കമ്പനി നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശ പ്രകാരം ഐസ്‌ക്രീം ബിസിനസ്‌ പ്രത്യേക കമ്പനിയാക്കി മാറ്റുന്നതിന്‌ ഒക്‌ടോബറില്‍ തന്നെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനമെടുത്തിരുന്നു.

X
Top