Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

700 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഹിന്ദുസ്ഥാൻ യുണിലിവർ

ഉത്തർപ്രദേശ്: ഹിന്ദുസ്ഥാൻ യുണിലിവർ ഇന്ത്യ 2025 ഓടെ 700 കോടി രൂപ സംസ്ഥാനത്ത് നിക്ഷേപിക്കുകയും ബുന്ദേൽഖണ്ഡിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.  വെർച്വൽ മീഡിയം വഴി ഹമീർപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ യൂണിലിവർ ഇന്ത്യയുടെ സ്പ്രേ ഡ്രൈഡ് ഡിറ്റർജന്റ് പൗഡർ നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ നിർമ്മാണ യൂണിറ്റും വിതരണ കേന്ദ്രവും സുമർപൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതേസമയം, 2025 ഓടെ ഉത്തർപ്രദേശിൽ ഹിന്ദുസ്ഥാൻ യുണിലിവർ ഇന്ത്യ 700 കോടി രൂപ നിക്ഷേപിക്കുമെന്നും ഇത് ബുന്ദേൽഖണ്ഡിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനിയുടെ ഔദ്യോഗിക വക്താവ് സ്ഥിതീകരിച്ചു.

സുമേർപൂരിലെ കമ്പനിയുടെ പുതിയ പ്ലാന്റ് വിപുലീകരണത്തിന്റെ ഒരു ചുവടുവയ്പാണെന്ന് വക്താവ് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.56 ശതമാനത്തിന്റെ നേട്ടത്തിൽ 2,620.80 രൂപയിലെത്തി. 

X
Top