കൊച്ചി: ലോകം ഏറ്റവും ആവേശകരവും ഒരുപക്ഷേ സാങ്കേതികവിദ്യയിലെ ഏറ്റവും ചരിത്രപരവുമായ നിമിഷങ്ങളുടെ തുടക്കത്തിലാണ്. മൊബൈല്‍ എ.ഐയുടെ യുഗം ഇതാ വരികയാണ് – ഇതിന് തുടക്കമിട്ടുകൊണ്ട് സാംസങ്ങ് അതിന്റെ ആദ്യ എ.ഐ ഫോണായ ഗാലക്‌സി എസ് 24 സീരീസില്‍ ഗാലക്‌സി എ.ഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഒരു ഹൈബ്രിഡ് എ.ഐ സമീപനത്തിലൂടെ മൊബൈല്‍ അനുഭവങ്ങളുടെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ ജീവിത നേട്ടങ്ങള്‍ ഗാലക്‌സി എസ് 24 സീരീസിലേക്ക് കൊണ്ടുവരാന്‍, ഞങ്ങളുടെ എ.ഐ സംയോജനത്തിന് സാംസങ് ഒരു ഹൈബ്രിഡ് സമീപനം സ്വീകരിച്ചു. എ.ഐ നിരവധി സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അവരുടെ ഫോണുകളെ ആശ്രയിക്കുന്നത് തുടരുന്നതിനാല്‍ മൊബൈല്‍ ഉപകരണങ്ങള്‍ അതിന്റെ സാധ്യതകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള പ്രാഥമിക ആക്‌സസ് പോയിന്റാണെന്ന് സാംസങ് വിശ്വസിക്കുന്നു.
‘ഞങ്ങളുടെ ഹൈബ്രിഡ് സമീപനം ഈ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിനുള്ള ഏറ്റവും പ്രായോഗികവും വിശ്വസനീയവുമായ പരിഹാരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കൂടാതെ വിപണിയില്‍ ഇക്കാര്യങ്ങള്‍ കാരണം സാംസങ്ങിനെ മുന്നിലെത്തിക്കാനും കഴിയുന്നുണ്ടെന്ന് സാംസങ്ങ് ഇലക്ട്രോണിക്‌സ് മൊബൈല്‍ എക്‌സപീരിയന്‍സ് ബിസ്‌നസ് ഇ.വി.പി ആന്‍ഡ് ഹെഡ് ഓഫ് മൊബൈല്‍ ആര്‍ ആന്‍ഡ് ഡി ഓഫീസ് വോണ്‍-ജൂണ്‍ ചോയി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ വൈവിധ്യമാര്‍ന്ന ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ വ്യവസായ-പ്രമുഖ പങ്കാളികളുമായുള്ള തുറന്ന സഹകരണത്തിലൂടെ ഉപകരണത്തിലെ എ.ഐയുടെ തല്‍ക്ഷണ പ്രതികരണവും അധിക സ്വകാര്യത ഉറപ്പും ക്ലൗഡ് അധിഷ്ഠിത എ.ഐയുടെ വൈവിധ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.