ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

14021 കോടി രൂപയുടെ അറ്റ നിക്ഷേപം നേടി ഹൈബ്രിഡ് ഫണ്ടുകള്‍

മുംബൈ: തുടര്‍ച്ചയായ പിന്‍വലിക്കലിന് ശേഷം ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം ആകര്‍ഷിക്കുന്നു.ജൂണില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ 14,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഹൈബ്രിഡ് ഫണ്ടുകളിലെത്തിയത്. 2022 ഏപ്രില്‍-ജൂണ്‍ പാദത്തില്‍  കണ്ട 10,084 കോടി രൂപയേക്കാള്‍ കൂടുതലാണിത്.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ അനുസരിച്ച്, ഹൈബ്രിഡ് ഫണ്ടുകളുടെ ആസ്തി അടിത്തറയും നിക്ഷേപകരുടെ അക്കൗണ്ടുകളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികളില്‍ സംയുക്തമായും ചിലപ്പോള്‍ സ്വര്‍ണം പോലുള്ള മറ്റ് അസറ്റ് വിഭാഗങ്ങളിലും നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് ഹൈബ്രിഡ് ഫണ്ടുകള്‍. മിതമായ അല്ലെങ്കില്‍ കുറഞ്ഞ അപകടസാധ്യതയാണ് പ്രത്യേകത.

ഇക്വിറ്റി മാര്‍ക്കറ്റ് ചാഞ്ചാട്ടത്തെ അതിജീവിക്കുകയും സ്ഥിരവരുമാനം നല്‍കുകയും ചെയ്യുന്നതിനാല്‍ ഹൈബ്രിഡ് ഫണ്ടുകള്‍ മികച്ച നിക്ഷേപ ഓപ്ഷനുകളാണ്. മാര്‍ച്ച് പാദത്തില്‍ 7,420 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 7,041 കോടി രൂപയും സെപ്റ്റംബര്‍ പാദത്തില്‍ 14,436 കോടി രൂപയും ഹൈബ്രിഡ് ഫണ്ടുകളില്‍ നിന്ന്് പിന്‍വലിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ അവ 14,021 കോടി രൂപയുടെ അറ്റ നിക്ഷേപം നേടി.

X
Top