പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറി ഏറ്റെടുക്കാന്‍ ഹ്യൂണ്ടായി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി അസറ്റ് പര്‍ച്ചേസ് എഗ്രിമെന്റ് (എപിഎ) ഒപ്പിട്ടു. തലേഗാവ് പ്ലാന്റിലെ ഭൂമിയും കെട്ടിടങ്ങളും  യന്ത്രസാമഗ്രികളും നിര്‍മ്മാണ ഉപകരണങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് ആസിഫുസെന്‍ ഖത്രി എന്നിവരാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ അസറ്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവച്ചത്.

 ഏറ്റെടുക്കല്‍, അസൈന്‍മെന്റ് പ്രക്രിയ എന്നിവയുടെ പൂര്‍ത്തീകരണംറെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും  വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കും. അധിക ഇലക്ട്രിക് വാഹന മോഡലുകളുടെ നിര്‍മ്മാണത്തില്‍ തലേഗാവ് ഫാക്ടറിയുടെ വിപുലീകരിച്ച ശേഷി ഉപയോഗപ്പെടുത്താന്‍ ഹ്യൂണ്ടായി ആലോചിക്കുന്നു.  അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ ഉപകരണങ്ങളും നവീകരിക്കുന്നതിന് കമ്പനി തലേഗാവ് പ്ലാന്റില്‍ ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുന്നുണ്ട്.

ഈ വര്‍ഷം ആദ്യ പകുതിയില്‍  ഉല്‍പാദന ശേഷി 7.50 ലക്ഷം യൂണിറ്റില്‍ നിന്ന് 8.20 ലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ ഹ്യുണ്ടായി, തയ്യാറായിരുന്നു.27-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം പറഞ്ഞു. ശേഷി വികസിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനുമായി തമിഴ്‌നാട്ടില്‍ 20,000 കോടി രൂപ നിക്ഷേപിക്കാന്‍ എച്ച്എംഐഎല്‍ ഈ വര്‍ഷം ആദ്യം ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

X
Top