ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജനറൽ മോട്ടോഴ്സിൻറെ നിർമാണ പ്ലാൻറ് ഹ്യൂണ്ടായ് ഏറ്റെടുക്കുന്നു

മേരിക്കൻ വാഹന നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നിർമാണ യുണിറ്റ് ഹ്യൂണ്ടായ് മോട്ടോർസ് ഏറ്റെടുക്കുന്നു. രണ്ടാമത്തെ നിർമാണ പ്ലാൻറ് ഒരുക്കുന്നതിൻറെ ഭാഗമായിട്ടാണ് ഹ്യൂണ്ടായ് പ്ലാൻറ് ഏറ്റെടുക്കുന്നത്.

മഹാരാഷ്ട്രയിലെ തലേഗാവ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റിലെ ഭൂമി, കെട്ടിടങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക കരാറിൽ ഇരുവരും ഒപ്പുവച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിൽ സേവനങ്ങൾ തുടരുന്ന ജനറൽ മോട്ടോഴ്‌സ് 2017 മുതൽ രാജ്യത്ത് കാർ വില്പന നിർത്തിയിരുന്നു. കമ്പനിയുടെ ആഗോള തലത്തിലുള്ള പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വില്പന നിർത്തി വച്ചത്.

ഇതിന് മുൻപ് കമ്പനി ചൈനീസ് കാർ നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സുമായാണ് കരാറിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് വരുന്നതിനുള്ള പദ്ധതി ചെനീസ് കമ്പനി ഉപേക്ഷിച്ചതോടെ കരാർ അവസാനിപ്പിക്കുകയിരുന്നു.

തലേഗാവ് ആസ്ഥാനമായുള്ള പ്ലാന്റിൽ പ്രതിവർഷം 1.3 ലക്ഷം യൂണിറ്റുകളും, 1.6 ലക്ഷം എൻജിനുകളും നിർമിക്കുന്നതിനുള്ള ശേഷിയാണുള്ളത്.

X
Top