ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, റെയില്‍ വികാസ് നിഗം (ആര്‍വിഎന്‍എല്‍), പോളികാബ് ഇന്ത്യ, കമ്മിന്‍സ് ഇന്ത്യ തുടങ്ങിയവ ലാര്‍ജ്‌കാപ് ഓഹരികളുടെ പട്ടികയില്‍ ഇടം പിടിച്ചേക്കും.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ പുതിയ വര്‍ഗീകരണം ജനുവരി ആദ്യവാരം ഉണ്ടാകുന്നതോടെയാണ് ഈ മിഡ്‌കാപ് ഓഹരികള്‍ക്ക് സ്ഥാനകയറ്റം ലഭിക്കുക.
എല്ലാ വര്‍ഷവും രണ്ട് തവണയാണ് ആംഫി ഓഹരികളെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വര്‍ഗീകരണത്തിന് വിധേയമാക്കുന്നത്. ജനുവരി ആദ്യവാരം നടത്തുന്ന പുനര്‍വര്‍ഗീകരണം ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.
പാസീവ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ആംഫിയുടെ പുനര്‍വര്‍ഗീകരണം അനുസരിച്ച് തങ്ങളുടെ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
2024ല്‍ ലിസ്റ്റ് ചെയ്‌ത ഹ്യുണ്ടായി മോട്ടോര്‍സ്, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, സ്വിഗ്ഗി എന്നീ ഓഹരികള്‍ക്കും ലാര്‍ജ്‌കാപ് വിഭാഗത്തിലേക്ക് സ്ഥാനകയറ്റം ലഭിക്കും.
അദാനി ടോട്ടല്‍ ഗ്യാസ്, ഐഡിബിഐ ബാങ്ക്, ജിന്റാല്‍ സ്റ്റീല്‍ & പവര്‍, ബിഎച്ച്‌ഇഎല്‍, എന്‍എച്ച്‌പിസി എന്നീ ഓഹരികളെ ലാര്‍ജ്‌കാപ് വിഭാഗത്തില്‍ നിന്ന് മിഡ്‌കാപ് വിഭാഗത്തിലേക്ക് മാറ്റും.
സ്‌മോള്‍കാപ് വിഭാഗത്തില്‍ നിന്ന് മിഡ്‌കാപ് വിഭാഗത്തിലേക്ക് സ്ഥാനകയറ്റം ലഭിക്കുന്ന ഓഹരികളുടെ പട്ടികയില്‍ ജിടി&ഡി ഇന്ത്യ, 360 വണ്‍ വാം, കെയ്‌ന്‍സ് ടെക്‌നോളജി എന്നിവ ഉള്‍പ്പെടും.
ഡെല്‍ഹിവറി, പൂനവാല ഫിന്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഗ്ലാന്റ് ഫാര്‍മ, ബന്ദന്‍ ബാങ്ക്, ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ ഓഹരികളെ മിഡ്‌കാപ് വിഭാഗത്തില്‍ നിന്ന് സ്‌മോള്‍കാപ് വിഭാഗത്തിലേക്ക് മാറ്റും.