ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫോക്സ്‍വാഗണെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്

സിയോൾ: ഫോഗ്സ്‍വാഗ​ണെ മറികടന്ന് ​ലോകത്തെ രണ്ടാത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്. ലാഭത്തന്റെ അടിസ്ഥാനത്തിലാണ് ഹ്യുണ്ടായ് മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്.

49.6 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഹ്യുണ്ടായിക്ക് ആകെ ഉണ്ടായിരിക്കുന്നത്. 6.5 ട്രില്യൺ വണ്ണാണ് മൂന്നാംപാദത്തിലെ കമ്പനിയു​ടെ ലാഭം.

ജനുവരി മുതൽ​ സെപ്റ്റംബർ വ​രെയുള്ള കാലയളവിൽ വിൽപനയിൽ വൻ വർധനയാണ് ഹ്യുണ്ടായിക്ക് ഉണ്ടായിരിക്കുന്നത്. ​യൊനാപ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇ​തോ​ടെ ടൊ​യോട്ടക്ക് പിന്നാലെ വിൽപനക്കണക്കിൽ ഹ്യുണ്ടായ് രണ്ടാമതായി മാറി. മൂന്നാംപാദത്തിൽ 7.4 ബില്യൺ ഡോളർ വരുമാനത്തേടെ ടൊയോട്ടയാണ് ഒന്നാമത്. മൂന്നാം പാദത്തിൽ ഫോക്സ്‍വാഗൺ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

4.3 ​ട്രില്യൺ വണ്ണാണ് സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഫോക്സ്‍വാഗണിന്റെ പ്രവർത്തനലാഭം. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളൽ കമ്പനിയു​ടെ ലാഭം 19.36 ട്രില്യൺ വണ്ണായി ഉയർന്നിട്ടുണ്ട്.

X
Top