2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

ഹൈവേയിലും നഗരങ്ങളിലും ഫാസ്റ്റ് ചാര്‍ജിങ് സെന്ററുമായി ഹ്യുണ്ടായി

ലക്‌ട്രിക് വാഹന വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന് മുന്നോടിയായി സ്വന്തം ബ്രാന്റിന്റെ ചാർജിങ് സംവിധാനങ്ങള്‍ ഇന്ത്യയിലുടനീളം ഒരുക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

ഇതിന്റെ ഭാഗമായി അടുത്ത ഏഴ് വർഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന ഹൈവേകളിലും നഗര പ്രദേശങ്ങളിലുമായി 600 ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് ഹ്യുണ്ടായി ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ഈ വർഷം അവസാനത്തോടെ 50 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകള്‍ തുറക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു.

ദീർഘദൂര യാത്രകള്‍ക്ക് ആളുകള്‍ ഇലക്‌ട്രിക് വാഹനം തിരഞ്ഞെടുക്കാത്തതിന്റെ പ്രധാന കാരണം ചാർജിങ് സംവിധാനത്തിന്റെ കുറവാണ്.

അതുകൊണ്ടാണ് പ്രധാന ഹൈവേകളിലും നഗരങ്ങളിലുമായി ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങള്‍ സ്ഥാപിക്കാൻ ഹ്യുണ്ടായി തീരുമാനിച്ചത്. 2030-ഓടെ ഇലക്‌ട്രിക് വാഹന വിപണിയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇ.വി. മേഖലയിലെ നിക്ഷേപത്തിന് ഹ്യുണ്ടായി വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഹ്യുണ്ടായി കോർപറേറ്റ് പ്ലാനിങ് മേധാവി അറിയിച്ചു.

2027-ഓടെ തമിഴ്നാട്ടില്‍ ഉടനീളം 700 ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഹ്യുണ്ടായി തമിഴ്നാട് സർക്കാരുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ 10 കേന്ദ്രങ്ങള്‍ ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പ്രവർത്തനക്ഷമമാകും.

മലിനീകരണ മുക്തമായ ഗതാഗതം എന്ന തമിഴ്നാടിന്റെ ലക്ഷ്യത്തിന് ഹ്യുണ്ടായിയുമായുള്ള സഹകരണം കരുത്തേകുമെന്നാണ് വിലയിരുത്തലുകള്‍. ഗുരുഗ്രാം, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് തമിഴ്നാടിന് പുറമെ, ഹ്യുണ്ടായി ചാർജിങ് സ്റ്റേഷൻ ഒരുക്കുന്ന മറ്റ് നഗരങ്ങള്‍.

ഹ്യുണ്ടായി ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ചാർജിങ് സംവിധാനങ്ങള്‍ ഇതുവരെ 50,000 ചാർജിങ് സെഷനുകള്‍ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹ്യുണ്ടായിയുടെയും മറ്റ് കമ്ബനികളുടെതുമായി ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിലൂടെ 7.30 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.

മൈ ഹ്യുണ്ടായി ആപ്പിന്റെ സഹായത്തോടെയാണ് ഹ്യുണ്ടായിയുടെ ഇ.വി. ചാർജിങ് സംവിധാനം ഉപയോഗിക്കുന്നത്.

നിരവധി ചാർജിങ് ഓപ്ഷനുകള്‍ ഹ്യുണ്ടായിയുടെ സ്റ്റേഷനുകളില്‍ ഒരുക്കുന്നുണ്ടെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. എല്ലാ ഇലക്‌ട്രിക് കാറുകളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് ചാർജിങ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന താരിഫാണ് ഇവിടെ ഈടാക്കുന്നതെന്നുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. രാജ്യത്തുടനീളമുള്ള 10,000 ഇലക്‌ട്രിക് വാഹന ചാർജിങ് പോയന്റുകള്‍ മൈ ഹ്യുണ്ടായി ആപ്പില്‍ നല്‍കുന്നുണ്ട്.

X
Top