മുംബൈ : പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം 17 ശതമാനം കൂട്ടാന്‍ ജീവനക്കാരുടെ സംഘടനകളും ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (IBA) തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനിച്ചു. 2022 നവംബർ ഒന്ന് മുതൽ അഞ്ച് വർഷത്തെക്കുള്ള വേതന പരിഷ്കരണം പ്രാബല്യത്തിൽ വരും.ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തെ ശമ്പള വര്‍ധന കുടിശികയും ലഭിക്കും.കരാർ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉൾപ്പെടെ എല്ലാ പൊതുമേഖലാ ബാങ്കുകൾക്കുമായി വേതന പരിഷ്‌കരണത്തിന് 12,449 കോടി രൂപ ചിലവാകും.
എല്ലാ ശനിയാഴ്ചകളും അവധി ദിവസമാക്കണമെന്ന് ചര്‍ച്ചയില്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാമെന്ന് ഐ.ബി.എ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐബിഎയും ബാങ്ക് യൂണിയനുകളും പേ സ്ലിപ്പ് ചെലവിൽ 17 ശതമാനം വർദ്ധനവ്, ക്ഷാമബത്ത ലയിപ്പിച്ചതിന് ശേഷം മൂന്ന് ശതമാനം അധിക ലോഡിംഗ്, 1986 മുതൽ വിരമിച്ചവർ ഉൾപ്പെടെ എല്ലാ പെൻഷൻകാർക്കും പെൻഷൻ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി ഒരു മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ഒപ്പുവച്ചു.
നേരത്തേ ജീവനക്കാര്‍ക്ക് 15 ശതമാനം വേതന വര്‍ധന നല്‍കാമെന്ന് ഐ.ബി.എ വ്യക്തമാക്കിയിരുന്നു. ഇതിനെ യൂണിയനുകള്‍ എതിര്‍ക്കുകയായിരുന്നു.ട്ടുമിക്ക ബാങ്കുകളും ഇപ്പോള്‍ ലാഭപാതയിലാണെന്നും ഈ നേട്ടത്തിന് കാരണക്കാരായ ജീവനക്കാര്‍ക്ക് ആനുപാതിക ശമ്പള വര്‍ധന വേണമെന്നുമായിരുന്നു യൂണിയനുകളുടെ ആവശ്യം.
സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കര്‍ണാടക ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ മേധാവികളും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്,നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ യൂണിയനുകളുടെ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.