Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

3,900 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഐബിഎം

മുന്‍നിര ടെക് കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ തുടരുന്നു. കഴിഞ്ഞ പാദങ്ങളിൽ വൻ നഷ്ടം നേരിട്ട കമ്പനികളിലൊന്നായ ഐബിഎമ്മും പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഐബിഎം 3,900 പേരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പിരിച്ചുവിടൽ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്നോ ആദ്യഘട്ട പിരിച്ചുവിടൽ എപ്പോൾ തുടങ്ങുമെന്നോ വ്യക്തമല്ല.

മൊത്തം തൊഴിലാളികളുടെ 1.5 ശതമാനമാണ് പിരിച്ചുവിടുന്നത്. എന്നാല്‍, ഈ നടപടിയിൽ നിക്ഷേപകർ തൃപ്തരല്ല എന്നാണ് കാണിക്കുന്നത്. റിപ്പോർട്ട് വന്നതോടെ ഓഹരി വിപണിയിൽ 2 ശതമാനം നഷ്ടം നേരിട്ടു.

ഇൻവെസ്റ്റിങ്.കോമിലെ സീനിയർ അനലിസ്റ്റായ ജെസ്സി കോഹൻ പറയുന്നതനുസരിച്ച് നിക്ഷേപകർ ഈ നടപടിയിൽ തൃപ്തരല്ല, കാരണം അവർ ‘ആഴത്തിലുള്ള ചെലവ് ചുരുക്കൽ നടപടികളാണ്’ പ്രതീക്ഷിക്കുന്നത് എന്നാണ്.

2022-ലെ വാർഷിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐബിഎം പരാജയപ്പെട്ടതിനെ തുടർന്നാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. കമ്പനിയുടെ സോഫ്‌റ്റ്‌വെയർ, കൺസൾട്ടിങ് ബിസിനസുകൾ‍ നാലാം പാദത്തിൽ മന്ദഗതിയിലായി. എന്നാൽ കമ്പനിയുടെ ഹൈബ്രിഡ് ക്ലൗഡ് വരുമാനം ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 2 ശതമാനം നേട്ടം കൈവരിച്ചിരുന്നു.

സ്‌പോട്ടിഫൈ, വിപ്രോ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഡൺസോ എന്നിവയുൾപ്പെടെ നിരവധി കമ്പനികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിട്ടവരുടെ കുറിപ്പുകള്‍കൊണ്ട് ലിങ്ക്ഡ്ഇൻ നിറഞ്ഞിരിക്കുന്നു.

ചില കമ്പനികൾ പിരിച്ചുവിടൽ നിർവികാരമായി കൈകാര്യം ചെയ്യുന്നതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്. ഇത് ഓൺലൈനിൽ വലിയ ചർച്ചയാകുന്നുണ്ട്. ചെലവ് ചുരുക്കുന്നതിനായി കൂടുതൽ കമ്പനികൾ പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

X
Top