
ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കുകളില്‍ പ്രമുഖരായ ഐസിഐസിഐ ബാങ്ക് മൂന്നാം പാദത്തില്‍ അറ്റാദായം 8312 കോടി രൂപയാക്കി ഉയര്‍ത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.2 ശതമാനം വര്‍ധനവാണിത്. ആഭ്യന്തര ലോണ്‍ ബുക്ക് 21.4 ശതമാനത്തിന്റെ വളര്‍ച്ച നേടിയതും മികച്ച അറ്റ പലിശ മാര്‍ജിനുമാണ് നേട്ടം സ്വന്തമാക്കാന്‍ ബാങ്കിനെ സഹായിച്ചത്.
അറ്റ പലിശ വരുമാനം 16465 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.6 ശതമാനം ഉയര്‍ച്ചയാണിത്. 8312 കോടി രൂപ അറ്റദായം, പ്രതീക്ഷിച്ചതിനേക്കാള്‍ 29 ശതമാനം അധികമാണ്.
ഏഴ് ബ്രോക്കറേജുകളെ പങ്കെടുപ്പിച്ച നടത്തിയ പോള്‍ കണക്കാക്കിയത് 7994 കോടി രൂപമാത്രമായിരുന്നു. അറ്റപലിശവരുമാനം കണക്കാക്കിയിരുന്നത് 15639 കോടി രൂപ മാത്രമായിരുന്നു. നിക്ഷേപ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.3 ശതമാനമായി.
11,22,049 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപം. വായ്പ വിതരണം 19.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രൊവിഷന്‍സ് 12.5 ശതമാനം ഉയര്‍ന്ന് 2257 കോടി രൂപയായി.