കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സന്ദീപ് ബക്ഷിയെ ഐസിഐസിഐ ബാങ്കിന്റെ എംഡിയായി പുനർനിയമിച്ചു

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടർ ബോർഡ് സന്ദീപ് ബക്ഷിയെ മൂന്ന് വർഷത്തേക്ക് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) വീണ്ടും നിയമിച്ചതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

2023 ഒക്ടോബർ 3 വരെയായിരുന്നു ബക്ഷിയുടെ നിലവിലെ കാലാവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (ആർബിഐ) ബാങ്കിന്റെ ഓഹരി ഉടമകളുടെയും അംഗീകാരത്തിന് വിധേയമായി, 2023 ഒക്ടോബർ 4 മുതൽ 2026 ഒക്ടോബർ 3 വരെയായിരിക്കും പുനർ നിയമന കാലയളവ്.

2018 ഒക്‌ടോബർ 15 മുതൽ ബക്ഷി ബാങ്കിന്റെ എംഡിയാണ്. നിർദിഷ്ട നിയമനത്തിന് മുമ്പ് അദ്ദേഹം ബാങ്കിന്റെ ഹോൾടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സിഒഒ) ആയിരുന്നു. 36 വർഷമായി ഐസിഐസിഐ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന ബക്ഷി, ഐസിഐസിഐ ലിമിറ്റഡ്, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് എന്നി ഗ്രൂപ്പ് കമ്പനികളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടിട്ടുണ്ട്.

X
Top