ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംനേടി ഐസിഐസിഐ ബാങ്കും

മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 100 ബില്യൺ ഡോളർ (8.34 ലക്ഷം കോടി രൂപ) ഭേദിച്ചു. ഓഹരിവില 2.48 ശതമാനം വർധിച്ച് 1,199.05 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം.

വിപണിമൂല്യം 100 ബില്യൺ ഡോളർ കടക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക്.

ഈ ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ബാങ്കുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് നേരത്തേ ഇടംനേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയാണ് മറ്റ് 4 കമ്പനികൾ. 105.55 ബില്യൺ ഡോളറാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം.

236 ബില്യൺ ഡോളറുമായി (19.68 ലക്ഷം കോടി രൂപ) റിലയൻസാണ് ഏറ്റവും മൂല്യമേറിയ കമ്പനി. ടിസിഎസ് (166 ബില്യൺ ഡോളർ), എച്ച്ഡിഎഫ്സി ബാങ്ക് (152 ബില്യൺ ഡോളർ), ഭാരതി എയർടെൽ (102 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ മൂല്യം.

ഇൻഫോസിസ് 2022 ജനുവരിയിൽ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇപ്പോൾ ആ നേട്ടമില്ല. 76 ബില്യൺ ഡോളർ മൂല്യമേ ഇപ്പോഴുള്ളൂ.

2020 ഡിസംബറിലാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം ആദ്യമായി 50 ബില്യൺ ഡോളറിലെത്തിയത്. തുടർന്ന് 100 ബില്യൺ ഡോളർ മറികടക്കാൻ വേണ്ടിവന്നത് 4 വർഷത്തോളം മാത്രം.

X
Top