![](https://www.livenewage.com/wp-content/uploads/2022/06/icici.png)
ന്യൂഡൽഹി: സ്വകാര്യമേഖല വായ്പദാതാവായ ഐസിഐസിഐ ബാങ്കിന്റെ രണ്ടാം പാദത്തിലെ അറ്റാദായം കഴിഞ്ഞ വർഷത്തെ 5,511 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധിച്ച് 7,558 കോടി രൂപയായി ഉയർന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ വായ്പാ ദാതാവ് 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റ പലിശ വരുമാനത്തിൽ (NII) 26% വർധന രേഖപ്പെടുത്തി. 14,787 കോടി രൂപയാണ് ഈ കാലയളവിലെ അറ്റ പലിശ വരുമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11,690 കോടി രൂപയായിരുന്നു.
ബാങ്കിന്റെ പ്രധാന പ്രവർത്തന ലാഭം 24 ശതമാനം വർധിച്ച് 11,765 കോടി രൂപയായി ഉയർന്നപ്പോൾ, മൊത്തം നിക്ഷേപം 12 ശതമാനം ഉയർന്ന് 10.90 ലക്ഷം കോടി രൂപയായി.
ഈ പാദത്തിലെ അറ്റ പലിശ മാർജിൻ (NIMs) 4.31% ആയിരുന്നു.
ഐസിഐസിഐ ബാങ്കിന്റെ മൊത്ത എൻപിഎ കഴിഞ്ഞ വർഷത്തെ 3.41 ശതമാനത്തിൽ നിന്നും 3.19 ശതമാനമായി കുറഞ്ഞു. അതേസമയം, അറ്റ എൻപിഎ 0.61% ആയി മെച്ചപ്പെട്ടു. സെപ്റ്റംബർ പാദത്തിലെ കാസ അനുപാതം 45% ആണ്. കൂടാതെ ബാങ്കിന്റെ മൊത്തത്തിലുള്ള വായ്പാ പോർട്ട്‌ഫോളിയോ 23% വർദ്ധിച്ചപ്പോൾ, ആഭ്യന്തര വായ്പ പോർട്ട്‌ഫോളിയോ 24% വർദ്ധിച്ചു.