Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി ഐസിഐസിഐ ബാങ്ക് ഓഹരി

മുംബൈ: ഐസിഐസിഐ ബാങ്ക് ഓഹരി വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ചു. നിലവില്‍ 886 രൂപയിലാണ് ഓഹരിയുള്ളത്. 2022 ല്‍ 18.5 ശതമാനവും കഴിഞ്ഞ ഒരു മാസത്തില്‍ 13.6 ശതമാനവും നേട്ടമുണ്ടാക്കാന്‍ ഓഹരിയ്ക്കായി. 6.10 ലക്ഷം കോടിയാണ് ബാങ്കിന്റെ വിപണി മൂല്യം.

2022 മാര്‍ച്ച് 7 ന് കുറിച്ച 642 രൂപയാണ് 52 ആഴ്ചയിലെ താഴ്ച. ഇന്ന് രേഖപ്പെടുത്തിയ 878 രൂപ 52 ആഴ്ചയിലെ ഉയരവുമാണ്. മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് ഉയര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

നികുതി കഴിച്ചുള്ള ലാഭം 50 ശതമാനം ഉയര്‍ത്തി 6905 കോടി രൂപയാക്കാന്‍ ജൂണ്‍ പാദത്തില്‍ ബാങ്കിനായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാനപാദത്തില്‍ 4616 കോടി രൂപയായിരുന്നു നികുതി കഴിച്ചുള്ള ലാഭം. അറ്റ പലിശ വരുമാനം (എന്‍ഐഐ) 21 ശതമാനം വര്‍ധിപ്പിച്ച് 13,210 കോടി രൂപയാക്കാനും പലിശ മാര്‍ജിന്‍ (എന്‍ഐഎം) 4.92 ശതമാനമാക്കാനും ബാങ്കിനായി.

മൊത്ത വരുമാനം 28,336.74 കോടി രൂപയാണ്. നിഷ്‌ക്രിയാസ്തി (എന്‍പിഎ) 3.41 ശതമാനമാക്കി കുറയ്ക്കാനും സാധിച്ചു. ഓഹരി ഉടന്‍ തിരുത്തല്‍ വരുത്തുമെന്നാണ് ആഷിക സ്‌റ്റോക്ക് ബ്രോക്കിംഗിലെ തീര്‍ത്ഥങ്കര്‍ ദാസ് പറയുന്നത്. തൊട്ടുമുന്നത്തെ സ്വിംഗ് ഹൈ ആയ 825-830 ലെവലിലാണ് ഓഹരിയ്ക്ക് സപ്പോര്‍ട്ടുള്ളത്. ഈ ലെവലില്‍ ഓഹരി വാങ്ങാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്‌ഐ) വാങ്ങല്‍ സിഗ്നലാണ് നല്‍കുന്നത്. 900-905 രൂപയില്‍ ടാര്‍ഗറ്റ് നിശ്ചയിക്കാമെന്നും തീര്‍ത്ഥങ്കര്‍ പറഞ്ഞു. തിരുത്തല്‍ വരുന്ന ഓഹരി 834 രൂപയിലെത്തുമ്പോള്‍ പ്രവേശനം നടത്താമെന്നാണ് പ്രൊവിഷ്യന്റ് ഇക്വിറ്റീസിലെ മനോജ് ഡാല്‍മിയ പറയുന്നത്. 950 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഷെയര്‍ ഇന്ത്യയിലെ രവി സിംഗ് നിര്‍ദ്ദേശിക്കുന്നു.

മൊമന്റം ഇന്റിക്കേറ്ററുകള്‍ പ്രതിദിന, ഇന്‍ട്രാ ഡേ ചാര്‍ട്ടിലെ ട്രെന്‍ഡിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

X
Top