കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഉല്‍സവ കാല ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഉല്‍സവ കാലത്തോട് അനുബന്ധിച്ച് ഐസിഐസിഐ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നേടാം. മുന്‍നിര ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജി, സാംസംഗ്, സോണി തുടങ്ങിയ ഇലക്ട്രോണിക് ബ്രാന്‍ഡുകളിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും 40,000 രൂപ വരെ ഇളവു ലഭിക്കും. മാക്ബുക് എയര്‍, എച്ച്പി, ഡെല്‍, എയ്സര്‍ തുടങ്ങിയവയില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്ക് 5000 രൂപ തല്‍ക്ഷണം ക്യാഷ്ബാക്ക് ലഭിക്കും. മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവലില്‍ പ്രത്യേക ഓഫറുകളും ലഭിക്കും. 

ക്രെഡിറ്റ് കാര്‍ഡു വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ വഴിയും ഐഫോണ്‍ 16 വാങ്ങുന്നവര്‍ക്കാണ് 5000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക്. څഐഫാണ്‍ ഫോര്‍ ലൈഫ്چ രജിസ്റ്റര്‍ ചെയ്യുന്ന ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുത്ത ഐഫോണുകള്‍ 2497 രൂപയില്‍ തുടങ്ങുന്ന 24 മാസത്തെ പലിശ രഹിത തവണ വ്യവസ്ഥയില്‍ ലഭിക്കും. 

ഭവന വായ്പ, കാര്‍ വായ്പ, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയില്‍ പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top