
ന്യൂഡല്‍ഹി:ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ചെര്‍മാന്‍ വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും കേസില്‍ സിബിഐ കസ്റ്റഡിയിലുണ്ട്. ഡിസംബര്‍ 23 നാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത്.
സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്ര കൊച്ചാറിന്റെ നേതൃത്വത്തില്‍, ഐസിഐസിഐ ബാങ്ക്, 3250 കോടി രൂപ വീഡിയോകോണിന് അനുവദിച്ചിരുന്നു. തുകയില്‍ വലിയ പങ്ക് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ സ്ഥാപനത്തിലേക്ക് വീഡിയോകോണ്‍ ഒഴുക്കിയെന്നും തലവനായ വേണുഗോപാല്‍ ദൂതിന് ഈ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നും ഇടപാട് പകരത്തിന് പകരമാണെന്നും ആരോപണങ്ങളുയര്‍ന്നു.
തുക പിന്നീട് ബാങ്ക് കിട്ടാകടമായി വകയിരുത്തി.തുടര്‍ന്ന് എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിക്കാന്‍ ചന്ദ കൊച്ചാര്‍ നിര്‍ബന്ധിതയായി.ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍,വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരേയും സിബിഐ കേസെടുക്കുകയും ചെയ്തു.
ക്രിമിനല്‍ ഗൂഢാലോചന,അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.