ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി വിതരണത്തിന് ധനകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം

മുംബൈ: ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസിന്റെ പോളിസികൾ ഇനി പ്രധാന ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാകും. ഇതിനായി ഏഴ് സ്ഥാപനങ്ങളുമായി ധാരണയായി.

എയ് ഫിനാൻസ്, ബന്ധൻ ബാങ്ക്, കർണാടക ബാങ്ക്, മുത്തൂറ്റ് മിനി, നിവാര ഹോം ഫിനാൻസ് പ്രൈവറ്റ് ലിമറ്റഡ്, എൻഎസ്ഡിഎൽ പേയ്മെന്റ് ബാങ്ക്, ആന്ധ്ര പ്രദേശ് സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുക.

ഐസിഐസിഐ ലൊംബാർഡിന്റെ വിതരണ ശൃംഖല വിപുലീകരിക്കാനും ഇൻഷുറൻസ് കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ കൂട്ടുകെട്ട്. ഈ സ്ഥാപനങ്ങളുടെ 4,000ത്തോളം ശാഖകളിലൂടെ ഇൻഷുറൻസ് പോളിസികൾ ലഭ്യമാകും.

യൂണിവേഴ്സൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ, എൻബിഎഫ്സി, എച്ച്എഫ്ഡിഎസ്, എംഎഫ്ഐ, സെക്യൂരിറ്റീസ് ആൻഡ് വെൽത്ത് മാനേജുമെന്റ് കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 200 ലധികം ധനകാര്യ സ്ഥാപനങ്ങളുമായി ഐസിഐസിഐ ലൊംബാർഡ് നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

X
Top