ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനം

ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുന്നു

മുംബൈ: ജനറല് ഇന്ഷുറന്സ് മേഖലയില് ഡിജിറ്റല് ഇടപാടുകള് കൂടുന്നതായി ഐസിഐസിഐ ലൊംബാര്ഡിന്റെ പഠന റിപ്പോര്ട്ട്. സര്വെയില് പങ്കെടുത്ത 53 ശതമാനം പേര്ക്കും ഓണ്ലൈന് വഴി ഇന്ഷുറന്സ് പോളിസികള് വാങ്ങാന് അറിയുമെന്ന് വെളിപ്പെടുത്തി.

ആരോഗ്യ-വാഹന ഇന്ഷുറന്സ് പോളിസികള് ഓണ്ലൈനില് വാങ്ങാന് കഴിയുമെന്ന് അറിയുന്നവരാകട്ടെ 58 ശതമാനവുമാണ്.

അക്കൗണ്ട് തുറക്കുന്നതിനും രേഖകള് നല്കുന്നതിനും ഓണ്ലൈന് പ്ലാറ്റ്ഫോമുകള് കൂടുതലായി ഉപയോഗിച്ചത് 45 വയസ്സിന് മുകളിലുള്ളവരാണ്. അതേസമയം, മറ്റ് ഇടപാടുകള് പ്രായമായവര്ക്കിടയില് അത്ര ജനപ്രിയമല്ലെന്നും കണ്ടെത്തി.

പോളിസി വാങ്ങുന്നവരില് മൊബൈല് ആപ്പുകള് ഉപയോഗിക്കുന്നവരില് സ്ത്രീകളാണ് മുന്നില്. 35 ശതമാനം. പണമിടപാടിന്റെ കാര്യത്തിലാണെങ്കില് പുരുഷന്മാരാണ് മുന്നിലെന്നും(45%) ഗവേഷണ റിപ്പോര്ട്ടില് പറയുന്നു.

ഡിജിറ്റലിലേയ്ക്ക് മാറുന്നത് പുതിയ സാഹചര്യത്തില് അനിവാര്യമാണെന്ന് ഐസിഐസിഐ ലൊംബാര്ഡ് ജനറല് ഇന്ഷുറന്സ് എക്സിക്യുട്ടീവ് ഡയറക്ടര് സഞ്ജീവ് മന്ത്രി അഭിപ്രായപ്പെട്ടു. സര്വെയിലെ കണ്ടെത്തലുകള്ക്ക് ആനുപാതികമായി മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യാന് കമ്പനി എന്നും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

X
Top