ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫ്

ന്യൂഡൽഹി: ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി50 ഇക്വൽ വെയ്റ്റ് ഇൻഡക്സ് ഫണ്ട് പുറത്തിറക്കി ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്. നിഫ്റ്റി50 ഇക്വൽ വെയ്റ്റ് സൂചികയുടെ ഘടകങ്ങളിൽ ഈ പദ്ധതി നിക്ഷേപിക്കും. ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ (NFO) ബുധനാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഇത് സെപ്റ്റംബർ 28 വരെ തുറന്നിരിക്കും.

ബെഞ്ച്മാർക്ക് സൂചിക ത്രൈമാസ അടിസ്ഥാനത്തിൽ പുനഃസന്തുലിതമാക്കുകയും അർദ്ധ വാർഷിക അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയും ചെയ്യും. 2005-ന്റെ തുടക്കം മുതൽ നിഫ്റ്റി50 ഈക്വൽ വെയ്റ്റ് സൂചിക പ്രതിവർഷം 14.15 ശതമാനം വളർച്ച കൈവരിച്ചതായി ഡാറ്റ കാണിക്കുന്നു. കൂടാതെ, കഴിഞ്ഞ 10 കലണ്ടർ വർഷങ്ങളിൽ അഞ്ചിലും നിഫ്റ്റി 50 ഇക്വൽ വെയ്റ്റ് സൂചിക നിഫ്റ്റി 50 സൂചികയെ മറികടന്നു.

ഈ സ്‌കീമിന് സ്‌മാർട്ട്-ബീറ്റ സ്വഭാവസവിശേഷതകൾ ഉള്ളതായി ഫണ്ട് ഹൗസ് അറിയിച്ചു. ഈ സ്കീമിനായി ഉള്ള എൻഎഫ്ഒ കാലയളവിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. കയ്സാദ് എഗ്ലിം, നിഷിത് പട്ടേൽ എന്നിവരാണ് പദ്ധതിയുടെ ഫണ്ട് മാനേജർമാർ.

X
Top