മുംബൈ: ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമായ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ട് പുറത്തിറക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്. ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഒരു സ്‌കീമാണിത്.
ഐസിഐസിഐ പ്രുഡൻഷ്യൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ടിനായുള്ള പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 6-ന് തുറന്ന് ഒക്ടോബർ 20-ന് അവസാനിക്കും. നിഫ്റ്റി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ടോട്ടൽ റിട്ടേൺ ഇൻഡക്‌സിനെയാണ് (ടിആർഐ) ഈ സ്കീം മാനദണ്ഡമായി എടുക്കുന്നത്.
ഗതാഗതവും ലോജിസ്റ്റിക്സും സാമ്പത്തിക വളർച്ചയ്ക്കുള്ള ഒരു എഞ്ചിൻ ആയി കണക്കാക്കപ്പെടുന്നതായി ഫണ്ട് ഹൗസ് അറിയിച്ചു. വ്യത്യസ്‌ത ഉൽപ്പന്നങ്ങളിലുടനീളം സാന്നിധ്യമുള്ള ഓട്ടോ ഒഇഎം മേഖല, ഓട്ടോ ആൻസിലറികൾ ഉൾപ്പെടെ ഒന്നിലധികം നിക്ഷേപ അവസരങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.
ഹരീഷ് ബിഹാനിയും ഷർമിള ഡി മെല്ലോയുമാണ് (വിദേശ നിക്ഷേപങ്ങൾക്ക്) ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇതിനായി എൻഎഫ്ഒ കാലയളവിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപ ആണ്.