മുംബൈ: ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി എസ്ഡിഎൽ ഡിസംബർ 2028 ഇൻഡക്സ് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ജി-സെക്കന്റ് ഡിസംബർ 2030 ഇൻഡക്സ് ഫണ്ട് എന്നി രണ്ട് ടാർഗെറ്റ് മെച്യുരിറ്റി ഫണ്ടുകൾ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്.
നിഷ്‌ക്രിയമായി കൈകാര്യം ചെയ്യുന്ന ഓപ്പൺ-എൻഡഡ് ഫണ്ടുകളാണ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടുകൾ. ഇവ ഒരു നിർദ്ദിഷ്ട മെച്യൂരിറ്റി തീയതിയുള്ള അടിസ്ഥാന ഡെബ്റ് സൂചികയെ മാനദണ്ഡമായി എടുക്കുന്നു.
ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി എസ്ഡിഎൽ ഡിസംബർ 2028 ഇൻഡക്സ് ഫണ്ട് നിഫ്റ്റി എസ്ഡിഎൽ ഡിസംബർ 2028 സൂചികയുടെ ഘടകങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ജി-സെക്കൻഡ് ഡിസംബർ 2030 ഇൻഡക്സ് ഫണ്ട് നിഫ്റ്റി ജി-സെക്കൻറ് 2030 ഇൻഡക്‌സിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്നു.
ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി എസ്ഡിഎൽ ഡിസംബർ 2028 ഇൻഡക്സ് ഫണ്ട്
1.നിഫ്റ്റി എസ്ഡിഎൽ ഡിസംബർ 2028 സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു ഓപ്പൺ- എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണിത്
2. എൻഎഫ്ഒ തീയതി: 2022 ഒക്ടോബർ 4 മുതൽ 2022 ഒക്ടോബർ 11 വരെ
3. ഇൻഡക്സ് വൈടിഎം: 7.64%
4. സ്‌കീമിന്റെ മെച്യൂരിറ്റി തീയതി: ഡിസംബർ 29, 2028
ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ജി-സെക്ക് ഡിസംബർ 2030 ഇൻഡക്സ് ഫണ്ട്
1. നിഫ്റ്റി ജി-സെക്ക് ഡിസംബർ 2030 സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു ഓപ്പൺ- എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണിത്എ
2. എൻഎഫ്ഒ തീയതി: 2022 ഒക്ടോബർ 4 മുതൽ 2022 ഒക്ടോബർ 11 വരെ
3. ഇൻഡക്സ് വൈടിഎം: 7.36%
4. സ്‌കീമിന്റെ മെച്യൂരിറ്റി തീയതി: ഡിസംബർ 31, 2030