
ന്യൂഡൽഹി: പൊതുമേഖലാ യൂണിറ്റുകളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങൾ എന്നിവയിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമായ പിഎസ്‌യു ഇക്വിറ്റി ഫണ്ട് പുറത്തിറക്കാൻ ഒരുങ്ങി ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്സ്. എസ് ആന്റ് പി ബിഎസ്ഇ പൊതുമേഖലാ സൂചികയുടെ ഭാഗമായ മേഖലകളിലോ ഓഹരികളിലോ ഈ സ്കീം നിക്ഷേപം നടത്തും.
ഐസിഐസിഐ പ്രുഡൻഷ്യൽ പിഎസ്‌യു ഇക്വിറ്റി ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) 2022 ഓഗസ്റ്റ് 23 ന് തുറന്ന് സെപ്റ്റംബർ 6 ന് അവസാനിക്കും. മാർക്കറ്റ് ക്യാപിറ്റലൈസേഷനുകളിലുടനീളമുള്ള അവസരങ്ങളിൽ, അതായത് ലാർജ്, മിഡ് അല്ലെങ്കിൽ സ്മോൾ ക്യാപ് എന്നിവയിൽ ഈ സ്കീം നിക്ഷേപിക്കും. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റോക്കുകളിൽ കുറഞ്ഞത് 80% ഉള്ളതിനാൽ, ഈ സ്കീമിന് മറ്റ് ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും 20% വരെ നിക്ഷേപിക്കാം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയുടെ സാധ്യതയിൽ പങ്കാളികളാകാൻ അവസരങ്ങൾ തേടുന്ന നിക്ഷേപകർക്ക് ഈ പദ്ധതി അനുയോജ്യമാണെന്നും, ഇവ മൂല്യനിർണ്ണയ അടിസ്ഥാനത്തിൽ വളരെ ആകർഷകകരവും മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നവയുമാണെന്നും ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
എസ് ആന്റ് പി ബിഎസ്ഇ പിഎസ്യൂ ഇൻഡക്‌സിന്റെ കഴിഞ്ഞ 17 വർഷത്തെ ശരാശരി ലാഭവിഹിതം 2.6 ആണ്. മിത്തുൽ കലാവാദിയയും ആനന്ദ് ശർമ്മയുമാണ് ഈ പദ്ധതിയുടെ ഫണ്ട് മാനേജർമാർ.