ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി ഡീലിസ്റ്റ് ചെയ്യാൻ നീക്കം

രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ ഒരു ഉപകമ്പനിയുടെ ഓഹരി ഡീലിസ്റ്റ് ചെയ്തേക്കും.

ഇന്ത്യയിലെ പ്രമുഖ ഇൻസ്റ്റിട്യൂഷണൽ & റീട്ടെയിൽ ബ്രോക്കിങ് സ്ഥാപനമയാ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ (BSE : 541179; NSE : ISEC) ഓഹരികളാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും പിൻവലിക്കാൻ പോകുന്നത്. ഇതിനു വേണ്ടി ജൂൺ 29-ന് മാതൃകമ്പനിയായ ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരും.

തിങ്കളാഴ്ച രാവിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് നൽകിയ അറിയിപ്പിലാണ്, ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിയത്. വിപണി നിയന്ത്രണ അധികാരികളായ സെബിയുടെ (SEBI) മാർഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കും ഓഹരികൾ ഡീലിസ്റ്റ് ചെയ്യുക.

ഡീലിസ്റ്റ് ചെയ്തേക്കുമെന്ന വാർത്ത പുറത്തെത്തിയതിനെ തുടർന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിയിൽ തിങ്കളാഴ്ച വൻ മുന്നേറ്റം ദൃശ്യമായി. രാവിലെ 10.30-ഓടെ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികൾ 15% കുതിച്ചുയർന്ന് 645 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

വെള്ളിയാഴ്ചയും ഈ ഓഹരികൾ 9% മുന്നേറിയിരുന്നു. ഇതോടെ രണ്ട് ദിവസത്തിൽ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിയിൽ 24% വർധന രേഖപ്പെടുത്തുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്

1995 മേയ് മാസത്തിലാണ് ഐസിഐസിഐസി ബാങ്കിന്റെ ഉപകമ്പനിയായ ഐസിഐസിഐ സെക്യൂരിറ്റീസ് പ്രവർത്തനം ആരംഭിച്ചത്. ബ്രോക്കിങ്, സാമ്പത്തിക ഉത്പന്നങ്ങളുടെ വിതരണം, വെൽത്ത് മാനേജ്മെന്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിൽ അറ്റാദായം 23% ഇടിഞ്ഞ് 263 കോടിയായിരുന്നു. കഴിഞ്ഞ വർഷം സമാന പാദത്തിൽ കമ്പനിയുടെ ലാഭം 340 കോടിയായിരുന്നു.

മാർച്ച് പാദത്തിൽ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വരുമാനം 885 കോടിയായിരുന്നു. വാർഷികമായി നേരിയ ഇടിവ് കാണിച്ചു. അതേസമയം 52 ആഴ്ച കാലയളവിൽ ഓഹരിയുടെ ഉയർന്ന വില 677 രൂപയും താഴ്ന്ന നിലവാരം 408 രൂപയുമായിരുന്നു.

കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ ഓഹരിയിൽ 44% വർധന രേഖപ്പെടുത്തി. നിലവിൽ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വിപണി മൂല്യം 20,500 കോടിയാകുന്നു.

ഓഹരി വില മുന്നേറുമോ?

സ്വന്തം നിലയിൽ ഓഹരി ഡീലിസ്റ്റ് (Voluntary delisting) ചെയ്യാൻ കമ്പനികൾ തീരുമാനിക്കുമ്പോൾ, പൊതുവേ വിപണിയിൽ ഓഹരി വിലയിൽ മുന്നേറ്റം കാണിക്കാറുണ്ട്. റിവേഴ്സ് ബുക്ക്ബിൽഡിങ് മുഖേന ഓഹരികൾ മടക്കിവാങ്ങുമ്പോൾ ഉയർന്ന നിലവാരത്തിൽ വില വാഗ്ദാനം ചെയ്തേക്കുമെന്ന നിഗമനമാണ് ഓഹരി വിലയിൽ കുതിപ്പിന് ഇടയാക്കുന്നത്.

2018 ഏപ്രിലിൽ 4,000 കോടിയുടെ ഐപിഒയുമായാണ്, ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരി വിപണിയിലേക്ക് കടന്നെത്തുന്നത്. എന്നാൽ ഐപിഒയ്ക്ക് തണുത്ത പ്രതികരണമാണ് അന്ന് ലഭിച്ചത്. 78% ഓഹരികൾ മാത്രമാണ് ബിഡ് ചെയ്തു പോയത്.

ലിസ്റ്റിങ് ദിനത്തിൽ ഇഷ്യൂ വിലയിലും താഴെയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്.

അവിടുന്നിങ്ങോട്ട് നോക്കിയാലും പ്രധാന സൂചികകൾ നൽകിയതിനേക്കാൾ കുറഞ്ഞ നേട്ടം മാത്രമാണ് ഈ ഓഹരിയിൽ നിന്നും നിക്ഷേപകർക്ക് ലഭിച്ചിട്ടുള്ളത് എന്നും മേത്ത ഇക്വിറ്റീസിന്റെ സീനിയർ വൈസ് പ്രസിഡന്റ് (റിസർച്ച്), പ്രശാന്ത് തപ്സേ പറഞ്ഞു.

X
Top