2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഐസിഎൽ ഫിൻകോർപ് എൻസിഡി ജനുവരി 8 മുതൽ

തൃശൂർ: ഐസിഎൽ ഫിൻകോർപ് എൻബിഎഫ്സി, ബിബിബി– സ്റ്റേബിൾ റേറ്റിങ്ങുള്ള റിഡീമബിൾ എൻസിഡിയുടെ (ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യു 8 ന് ആരംഭിക്കും. അവസാന തീയതി 21 ആണെങ്കിലും നേരത്തേ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ, ഇഷ്യു അപ്പോൾ അവസാനിക്കും. മുഖവില 1,000 രൂപ.10,000 രൂപയാണ് കുറഞ്ഞ ആപ്ലിക്കേഷൻ തുക. 68 മാസത്തെ കാലാവധിക്ക് ഇരട്ടിത്തുകയാണ് നിക്ഷേപകർക്കു കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് മറ്റു കാലയളവുകളിലെ ഉയർന്ന പലിശ നിരക്ക്. അപേക്ഷാഫോമിന്: www.iclfincorp.com

X
Top