രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം അതി‌വേഗ വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഐസിആർഎ) റിപ്പോർട്ട്.

മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ആദ്യ പകുതിയെ (ഏപ്രിൽ-സെപ്റ്റംബർ) അപേക്ഷിച്ച് അതിവേഗ വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നവംബർ മാസത്തിലെ ഡാറ്റ ശുഭസൂചന നൽകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വൈദ്യുതി, വാഹന രജിസ്ട്രേഷൻ മേഖലയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

മൊബിലിറ്റി, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സൂചകങ്ങൾ ഗണ്യമായ പുരോഗതി കാണിച്ചു.

വാഹന രജിസ്ട്രേഷൻ ഓക്ടോബർ മാസത്തിൽ‌ 32.4 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് കേവലം 8.7 ശതമാനം മാത്രമായിരുന്നു. ദ്രുതഗതിയിലുള്ള ഉയർച്ച ഇന്ത്യയുടെ വളർച്ചയെ അടിവരയിടുന്നു. ഇരുചക്ര വാഹനങ്ങൾ‌ക്കും പാസഞ്ചർ വാഹനങ്ങൾക്കും ഡിമാൻഡ് വർദ്ധിച്ചതാണ് ഈ വർദ്ധനവിന് പിന്നിലെ കാതൽ.

പെട്രോൾ ഉപഭോഗം സെപ്റ്റംബറിലെ മൂന്ന് ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 6.4 ശതമാനത്തിൽ നിന്ന് 9.6 ശതമാനമായും ഉയർന്നു. ഇരുചക്രവാഹന ഉൽപ്പാദനം 13.4 ശതമാനം വർദ്ധിച്ചു. റെയിൽ ചരക്ക് ഗതാഗതം 0.7 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി ഉയർന്നു.

രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതിയും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഓക്ടോബറിൽ 25.6 ശതമാനം വളർ‌ച്ചയാണ് കൈവരിച്ചത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഈ വളർച്ചയ്‌ക്ക് പിന്നിൽ.

വിവിധ മേഖലകളിൽ ആവേശകരമായ മുന്നേറ്റമാണ് ഇന്ത്യ കാഴ്ച വയ്‌ക്കുന്നതെന്നും വരും മാസങ്ങളിൽ ഇത് ജിഡ‍ിപിയിൽ പ്രകടമാകുമെന്നും പ്രതീക്ഷ നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top