
മുംബൈ: 195 ബില്യൺ രൂപയുടെ (2.4 ബില്യൺ ഡോളർ) കിട്ടാക്കടം തിരിച്ചുപിടിക്കാൻ പദ്ധതിയിട്ട് ഐഡിബിഐ ബാങ്ക്. ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ സർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
എഴുതിത്തള്ളാത്ത വായ്പകൾ ഉൾപ്പെടെയുള്ള കിട്ടാക്കടങ്ങൾക്കായി 780 ബില്യൺ രൂപ മാറ്റിവെയ്ക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും. ഇതിന്റെ ഏകദേശം 25 ശതമാനം വീണ്ടെടുക്കാൻ സാധ്യതയുണ്ടെന്നും ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ രാകേഷ് ശർമ്മ അഭിപ്രായപ്പെട്ടു. കൂടാതെ ഈ നിഷ്ക്രിയ ആസ്തികൾ തങ്ങളുടെ നിലവിലെ മൂല്യനിർണ്ണയത്തിൽ പ്രതിഫലിക്കുന്നിലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
5 ബില്യൺ ഡോളറിന് ബാങ്കിന്റെ 51% എങ്കിലും വിൽക്കാൻ സർക്കാർ ആലോചിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നാല് വർഷം മുമ്പ്, രാജ്യത്തെ ബാങ്കുകൾക്കിടയിലെ ഏറ്റവും ഉയർന്ന കിട്ടാക്കടം അനുപാതം ഐഡിബിഐക്കായിരുന്നു. എന്നാൽ 64 കാരനായ ശർമ്മ 2018 ൽ ബാങ്കിൽ ചേർന്ന ശേഷം സ്ഥാപനത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകി.
42 വർഷത്തെ അനുഭവ പരിചയമുള്ള ബാങ്കിംഗ് അതികായൻ ബാങ്കിന്റെ ഫണ്ടിംഗ് ചെലവ് കുറയ്ക്കുകയും, കടം വീണ്ടെടുക്കുന്നതിൽ ശ്രദ്ധ വർധിപ്പിക്കുകയും ക്രെഡിറ്റ് അണ്ടർ റൈറ്റിംഗ് പ്രക്രിയ കർശനമാക്കുകയും ചെയ്തു. അതെ തുടർന്ന് തുടർച്ചയായ 13 പാദങ്ങളിലെ നഷ്ടത്തിന് ശേഷം 2020 ൽ ബാങ്ക് ലാഭത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മാർച്ച് 31 വരെ കുറഞ്ഞത് 40 ബില്യൺ രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ കാണിക്കുന്നു.