ദില്ലി: വായ്പാ നിരക്കുകൾ 20 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് ഐഡിബിഐ ബാങ്ക്. ഐഡിബിഐ ബാങ്കിന്റെവെബ്‌സൈറ്റിൽ സൂചിപ്പിച്ച പ്രകാരം പുതിയ നിരക്കുകൾ 2023 ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹന, വ്യക്തിഗത, ഭവന വായ്പകൾ പോലുള്ള മിക്ക ഉപഭോക്തൃ വായ്പകളുടെയും ഇഎംഐ ഉയരും.
ഐഡിബിഐ ബാങ്ക് ഒറ്റരാത്രി വായ്പയുടെ എം സി എൽ ആർ നിരക്ക് 7.65 ശതമാനമായി ഉയർത്തി. ഒരു മാസം മുതൽ ആറ് മാസം വരെയുള്ള കാലാവധി യഥാക്രമം 7.8 ശതമാനമായും 8.3 ശതമാനമായും ഉയർത്തി.
ഐഡിബിഐ ബാങ്കിന്റെ ഏറ്റവും പുതിയ നിക്ഷേപ നിരക്കുകൾ
രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഡിസംബർ 19 മുതൽ ഐ ഡി ബി ഐ ബാങ്ക് വർദ്ധിപ്പിച്ചിരുന്നു. പരിഷ്കരണത്തെത്തുടർന്ന്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ മൂന്ന് മുതൽ 6.25 വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.00 ശതമാനം വരെ പലിശ ലഭിക്കും.
ഐഡിബിഐ ബാങ്കിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക്
ഒരു രാത്രിയിലെ എംസിഎൽആർ 7.65 ശതമാനം.
ഒരു മാസത്തെ എംസിഎൽആർ 7.80 ശതമാനം
മൂന്ന് മാസത്തെ എംസിഎൽആർ 8.10 ശതമാനം.
ആറ് മാസത്തെ എംസിഎൽആർ 8.30 ശതമാനം
ഒരു വർഷത്തെ എംസിഎൽആർ 8.40 ശതമാനം