2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

പുതിയ എഫ്ഡി സ്‌കീം ആരംഭിച്ച് ഐഡിബിഐ ബാങ്ക്

ദില്ലി: സ്ഥിരനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്ററെ ഭാഗമായി പുതിയ സ്ഥിരനിക്ഷേപ പദ്ധതി തുടങ്ങി ഐഡിബിഐ ബാങ്ക്. കൂടാതെ ആവശ്യക്കാരേറെയുള്ളതിനാൽ നിലവിലുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്.

ഐഡിബിഐയുടെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് 375 ദിവസ കാലാവധിയുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതി ജൂലായ് 14 ന് ആരംഭിച്ചത്.

375 ദിവസത്തെ പ്രത്യേക മെച്യൂരിറ്റി കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2023 ആഗസ്റ്റ് 15 വരെ ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാം.

444 ദിവസ കാലാവധിയുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപത്തിന് കോളബിൽ ഓപ്ഷനിൽ 7.65 ശതമാനം പലിശയാണ് ലഭിക്കുന്നത്. നോൺ കോളബിൾ ഓപ്ഷനിൽ 7.75 ശതമാനം എന്ന ഉയർന്ന പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. ഓഗസ്ത് 15 വരെ സ്കീമിൽ അംഗമാകാം. ഫെബ്രുവരി 13 നാണ് 444 ദിവസകാലാവാധിയിലെ സ്ഥിരനിക്ഷേപം തുടങ്ങിയത്.

ഐഡിബിഐ ബാങ്കിന്റെ പുതിയ എഫ്ഡി നിരക്കുകൾ

ഐഡിബിഐ ബാങ്ക് ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3 ശതമാനം മുതൽ 6.5 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2023 ജൂലൈ 14 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള എഫ്ഡികളിൽ ഐഡിബിഐ ബാങ്ക് 3.5% മുതൽ 7% വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

X
Top