![](https://www.livenewage.com/wp-content/uploads/2022/08/idbi-ban.jpeg)
മുംബൈ: ഐഡിബിഐ ബാങ്ക് 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റാദായം 1,224 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 62% ശക്തമായ വളർച്ച രേഖപ്പെടുത്തി.
പ്രവർത്തന ലാഭം 47% വളർച്ചയോടെ 3,019 കോടി രൂപയായി. എൻഐഎം (NIM) 5.80%-ആയി രേഖപ്പെടുത്തി, 178 ബിപിഎസിന്റെ വാർഷിക വളർച്ചയും അറ്റ പലിശ വരുമാനം 61% വളർച്ചയോടെ 3,998 കോടി രൂപയുമാണ്.
നിക്ഷേപത്തിന്റെ വില 4.12% ആണ്. 76 ബിപിഎസ് വളർച്ചയോടെ CRAR 20.33% ആയി. റിട്ടേൺ ഓൺ അസറ്റ് (ROA) 1.49% രേഖപ്പെടുത്തി (വാർഷിക വളർച്ച 46 ബിപിഎസ്), റിട്ടേൺ ഓൺ ഇക്വിറ്റി (ROE) 18.63% ആണ് (വാർഷിക വളർച്ച 383 ബിപിഎസ്).
അറ്റ എൻപിഎ 2022 ജൂൺ 30-ന് 1.26 % ആയിരുന്നത് 82 ബിപിഎസ് കുറഞ്ഞ് 0.44% ആയി. 2022 ജൂൺ 30-ലെ 19.90% ആയിരുന്ന മൊത്തം എൻപിഒ 1485 ബിപിഎസ് കുറഞ്ഞ് 5.05% ആയി.
2022 ജൂൺ 30-ൽ 97.78% ആയിരുന്ന പിസിആർ 121 ബിപിഎസ് വർദ്ധിച്ച് 98.99% ആയി.