രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് സൂപ്പര്‍ പലിശയുമായി ഐഡിബിഐ ബാങ്ക്

മുതിര്‍ന്ന പൗരന്‍മാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയുമായി ഐഡിബിഐ ബാങ്ക്.

ചിരഞ്ജീവി സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് പദ്ധതി. 8.05 ശതമാനം വരെ പലിശ ഇത് പ്രകാരം നിക്ഷേപകര്‍ക്ക് ലഭിക്കും.

80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ കഴിയുക. 555 ദിവസത്തെ കാലാവധിയിലുള്ള നിക്ഷേപ പദ്ധതികള്‍ക്കാണ് പ്രതിവര്‍ഷം 8.05 ശതമാനം പലിശ ലഭിക്കുക.

മറ്റ് കാലാവധികളില്‍ നല്‍കുന്ന പലിശ ഇപ്രകാരമാണ്:
1) 375 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്, ബാങ്ക് 7.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
2) 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്, പ്രതിവര്‍ഷം 8 ശതമാനം ആയിരിക്കും പലിശ
3)555 ദിവസത്തെ കാലാവധിയിലുള്ള നിക്ഷേപത്തിന് പ്രതിവര്‍ഷം 8.05 ശതമാനം പലിശ
4) 700 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്, ബാങ്ക് പ്രതിവര്‍ഷം 7.85 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
പുതിയ നിരക്കുകള്‍ 2024 ഡിസംബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പലിശ
375 ദിവസത്തെ നിക്ഷേപ കാലാവധിയില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം വാര്‍ഷിക പലിശ ലഭിക്കും, 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 15 ബേസിസ് പോയിന്‍റ് കുറവാണിത്.. 444 ദിവസത്തെ നിക്ഷേപങ്ങളില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.85 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

555 ദിവസത്തെ നിക്ഷേപങ്ങളില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 7.90 ശതമാനമാണ് വാര്‍ഷിക പലിശ . 700 ദിവസത്തെ നിക്ഷേപ കാലാവധിയില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 7.70 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

X
Top