ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഐഡിയഫോര്‍ജ് ഐപിഒ ജൂണ്‍ 26 ന്

മുംബൈ: ഐഡിയഫോര്‍ജ് ടെക്‌നോളജിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) അടുത്ത തിങ്കളാഴ്ച (ജൂണ്‍ 26)സബ്‌സ്‌ക്രിപ്ഷനായി തുറക്കും.ജൂണ്‍ 29 വരെ നീളുന്ന ഐപിഒയില്‍ 240 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 326.44 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്തം 566 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്നു.

638-672 രൂപയാണ് പ്രൈസ് ബാന്‍ഡ്. 22 ഇക്വിറ്റ ഷെയറുകളുടെ ലോട്ടിന് നിക്ഷേപകര്‍ക്ക് അപേക്ഷിച്ചു തുടങ്ങാം. മൊത്തം ഇഷ്യുവിന്റെ 75 ശതമാനം യോഗ്യതയുള്ള നിക്ഷേപ ലേലക്കാര്‍ക്കായി (ക്യുഐബി) നീക്കിവച്ചിട്ടുണ്ട്.

സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനവും ചില്ലറ നിക്ഷേപകര്‍ക്ക് 10 ശതമാനവും ജീവനക്കാര്‍ക്ക്13,112 ഓഹരികള്‍ 32 രൂപ നിരക്കിലും ലഭ്യമാക്കും. പ്രീ ഐപിഒ പ്ലെയ്‌സ്‌മെന്റ് വഴി കമ്പനി 60 കോടി രൂപ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു. മാപ്പിംഗ്, സെക്യൂരിറ്റി, നിരീക്ഷണ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഐഡിയഫോര്‍ജ്.

നിര്‍ദിഷ്ട ഐപിഒ വരുമാനം കടം തീര്‍ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഉല്‍പ്പന്ന വികസനത്തിനും ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. ജെഎം ഫിനാന്‍ഷ്യലും ഐഐഎഫ്എല്‍ ക്യാപിറ്റലും നിക്ഷേപ ബാങ്കുകളാകുമ്പോള്‍ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസും ഖൈതാന്‍ ആന്‍ഡ് കോയുമാണ് നിയമോപദേശകരാകുന്നത്.

പ്രതിരോധ, ആഭ്യന്തര സുരക്ഷാ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡറാണ് ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ഐഡിയഫോര്‍ജ്. കമ്പനി വെബ്സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലുടനീളം പ്രവര്‍ത്തനവിന്യാസമുണ്ട്. ഓരോ അഞ്ച് മിനിറ്റിലും നിരീക്ഷണത്തിനും മാപ്പിംഗിനുമായി ഒരു ഐഡിയ ഫോര്‍ജ് ഡ്രോണ്‍ ടേക്ക് ഓഫ് ചെയ്യപ്പെടുന്നു.

യുഎവികള്‍ ഇതിനോടകം 300,000-ലധികം ഫ്ലൈറ്റുകള്‍ പൂര്‍ത്തിയാക്കി. ഡ്രോണ്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഡ്യുവല്‍ യൂസ് വിഭാഗത്തില്‍ (സിവില്‍, ഡിഫന്‍സ്) കമ്പനി ആഗോളതലത്തില്‍ ഏഴാം സ്ഥാനക്കാരാണ്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (‘VTOL’) യുഎവികള്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചു.

ക്വാല്‍കോം, ഇന്‍ഫോസിസ്, ഫ്ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് പിന്തുണയുള്ള കമ്പനിയാണ്. മുന്‍ ബ്ലാക്ക്‌സ്റ്റോണ്‍ എക്‌സിക്യുട്ടീവ് മാത്യു സിറിയക് സഹസ്ഥാപകനാണ്. പ്രധാന ബോര്‍ഡില്‍ ഇടം പിടിക്കുന്ന ആദ്യ ഡ്രോണ്‍ കമ്പനി കൂടിയായി മാറുകയാണ് ഇപ്പോള്‍ ഐഡിയ ഫോര്‍ജ്.

ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ് 2022 ഡിസംബറില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

X
Top