
കൊച്ചി: സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ സ്വകാര്യ മേഖല ബാങ്കായ ഐഡിഎ ഫ്സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 35 ശതമാനം വർധിച്ച് 751 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 556 കോടി രൂപയായിരുന്നു അറ്റാദായം.
ആദ്യ ക്വാർട്ടറിനെ അപേക്ഷിച്ച് അറ്റാദായത്തിൽ (731.51 കോടി രൂപ) രണ്ടു ശതമാനം വർധനയുണ്ടായിട്ടുണ്ട്.
ബാങ്കിന്റെ മൊത്തം വരുമാനം മുൻവർഷം ഇതേ കാലയളവിലെ 6531 കോടി രൂപയിൽ നിന്ന് 8786 കോടി രൂപയിലെത്തി.
അറ്റ പലിശ വരുമാനം മുൻവർഷം ഇതേ കാലയളവിലെ 3022 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധനയോടെ 3950 കോടി രൂപ യിലെത്തി.
അറ്റ പലിശ മാർജിൻ മുൻവർഷം രണ്ടാം ക്വാർട്ടറിലെ 5.83 ശതമാനത്തിൽ നിന്ന് 6,32 ശതമാനമായി ഉയർന്നു.