കൊച്ചി: 2023 സാമ്പത്തിക വർഷ ത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2437 കോടി രൂപയിലെത്തി.
നികുതിക്കു ശേഷമുള്ള 2023 സാമ്പത്തിക വർഷത്തെ ലാഭം 2022 സാമ്പത്തിക വർഷത്തെ 145 കോടിയിൽ നിന്ന് 2437 കോടി രൂപയായി വർധിച്ചു.
2023 സാമ്പത്തികവർഷത്തിൽ നാലാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 803 കോടി രൂപയാണ്.
2022 നാലാം പാദത്തിനെ അപേക്ഷിച്ച് 134 ശതമാനം വർധനയാണിതെന്ന് അധികൃതർ അറിയിച്ചു.