മുംബൈ:2023-24 ജൂണ്‍ പാദത്തില്‍ (2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം) വായ്പ 24.50 ശതമാനം വര്‍ദ്ധിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ ബുധനാഴ്ച ഉയര്‍ന്നു. 2.14 ശതമാനം ഉയര്‍ന്ന് 80.33 രൂപയിലാണ് ഓഹരിയുള്ളത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 84.52 രൂപയില്‍ നിന്ന് 4.96 ശതമാനം മാത്രം അകലെ.
നേരത്തെ നോണ്‍ ബാങ്കിംഗ് ലെന്ററായ ഐഡിഎഫ്സിയുടെ ഓഹരി 116.85 രൂപ എന്ന 52 ആഴ്ച ഉയരം കൈവരിച്ചിരുന്നു.ഐ.ഡി.എഫ്.സി ലിമിറ്റഡും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും തമ്മിലുള്ള ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.ലയനം യഥാര്‍ത്ഥ്യമാകുന്നതിന് റെഗുലേറ്റര്‍മാരുടെ അംഗീകാരം കൂടി ലഭ്യമാകേണ്ടതുണ്ട്.
2025 ഓടെ ലയനം പൂര്‍ത്തയായേക്കും. ഐ.ഡി.എഫ്.സി ബാങ്കില്‍ 40% ഓഹരി പങ്കാളിത്തം ഐ.ഡി.എഫ്.സി ലിമിറ്റഡിനുണ്ട്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ഐ.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം ആസ്തി 2.4 ലക്ഷം കോടി രൂപയും വരുമാനം 27,194.51 കോടി രൂപയുമാണ്.