ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

4,000 കോടി രൂപ സമാഹരിക്കാൻ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

മുംബൈ: 4,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഇക്വിറ്റി ഷെയറുകൾ/ടയർ 1 ക്യാപിറ്റൽ ഇഷ്യൂ ചെയ്യുന്നതിലൂടെ ഉചിതമായ സമയത്ത് ഒന്നോ അതിലധികമോ തവണകളായി തുക സമാഹരിക്കുമെന്ന് ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ ബാലൻസ് ഷീറ്റ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വളർച്ചാ പദ്ധതികൾ നിലനിർത്തുന്നതിനുമായി, ബോർഡ് മൂലധന വർദ്ധന പദ്ധതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അറിയിച്ചു. ഇത് പ്രകാരം അടുത്ത ഒരു വർഷത്തിനുള്ളിൽ 4,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.

മുൻകാല ഐഡിഎഫ്‌സി ബാങ്കും ക്യാപിറ്റൽ ഫസ്റ്റും ലയിപ്പിച്ചാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രൂപീകരിച്ചത്. 2022 സെപ്റ്റംബർ 30 വരെ, ബാങ്കിന് രാജ്യത്തുടനീളം 670 ശാഖകളും 812 എടിഎമ്മുകളും (റീസൈക്ലറുകൾ ഉൾപ്പെടെ) ഉണ്ട്. സ്വകാര്യ വായ്പാ ദാതാവ് കഴിഞ്ഞ പാദത്തിൽ 555.57 കോടി രൂപയുടെ മികച്ച അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ 0.17% ഇടിഞ്ഞ് 57.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top