മുംബൈ: ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഏപ്രിൽ 2026 ഇൻഡെക്സ് പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഏപ്രിൽ 2026 ഇൻഡക്‌സിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യുരിറ്റി ഇൻഡക്‌സ് ഫണ്ടാണിത്.
പുതിയ ഫണ്ട് ഓഫർ (NFO) സബ്സ്ക്രിപ്ഷനായി ഒക്ടോബർ 13 ന് തുറന്ന് ഒക്ടോബർ 19 ബുധനാഴ്ച അടയ്ക്കും. ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടുകൾക്ക് ഒരു നിശ്ചിത മെച്യൂരിറ്റി തീയതിയുണ്ട്. ഇത് ബെഞ്ച്മാർക്ക് സൂചികയിലേതിന് സമാനമായ മെച്യൂരിറ്റിയുള്ള ഡെറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു.
കൂടാതെ, ഈ ഫണ്ടുകൾ മൂന്ന് വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇൻഡെക്സേഷൻ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. ഇത് നിക്ഷേപകരെ ദീർഘകാല മൂലധന നേട്ടങ്ങളിൽ നികുതി ലാഭിക്കാനും അവരുടെ വരുമാന സാധ്യതകൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗൗതം കൗൾ ആണ് ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഏപ്രിൽ 2026 ഇൻഡക്സ് ഫണ്ടിന്റെ ഫണ്ട് മാനേജർ.