ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 ഇൻഡക്‌സ് ഫണ്ട് അവതരിപ്പിച്ച് ഐഡിഎഫ്‌സി എംഎഫ്

ന്യൂഡൽഹി: നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) 2022 സെപ്റ്റംബർ 15 മുതൽ 23 വരെ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കും. ഏറ്റവും കുറഞ്ഞ അസ്ഥിരതയുള്ള 30 വലിയ ക്യാപ് സ്റ്റോക്കുകൾ അടങ്ങുന്ന നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 സൂചികയെ ഈ ഫണ്ട് ട്രാക്ക് ചെയ്യും.

നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, പിഡിലൈറ്റ് ഇൻഡസ്‌ട്രീസ് എന്നിവയാണ് സൂചികയിലെ ഏറ്റവും ഉയർന്ന ഭാരമുള്ള മൂന്ന് ഓഹരികൾ. മേഖലാടിസ്ഥാനത്തിൽ, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ സർവീസ് എന്നിവയാണ് ഏറ്റവും മികച്ച മൂന്ന് മേഖലകൾ. ഇവ യഥാക്രമം 25.4%, 14.6%, 13.4% എന്നിങ്ങനെ സംഭാവന നൽകുന്നു.

കുറഞ്ഞ അസ്ഥിരത തന്ത്രം നിക്ഷേപകർക്ക് ഇക്വിറ്റികളുടെ ഉയർന്ന റിട്ടേൺ സാധ്യതയിൽ നിന്ന് പ്രയോജനം നേടാനുള്ള അവസരം നൽകുന്നതായും. നിക്ഷേപകരെ അവരുടെ മൊത്തത്തിലുള്ള നിക്ഷേപ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാൻ ഇത് സഹായിക്കുമെന്നും ഫണ്ട് ഹൗസ് അറിയിച്ചു. നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 സൂചിക 15.4 ശതമാനത്തിന്റെ വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്നതായി ഐഡിഎഫ്‌സി എംഎഫ് കൂട്ടിച്ചേർത്തു.

X
Top