Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ട്രാൻസ്പോർട്ടേഷൻ & ലോജിസ്റ്റിക്സ് ഫണ്ട് അവതരിപ്പിച്ച് ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്

മുംബൈ: ഐഡിഎഫ്സി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ട് പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത് ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ നിക്ഷേപം നടത്തുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമാണ്. ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ നിലവിൽ തുറന്നിരിക്കുകയാണ്. ഇത് ഒക്ടോബർ 18-ന് അടയ്ക്കും.

ഡെയ്‌ലിൻ പിന്റോയാണ് ഇതിന്റെ ഫണ്ട് മാനേജർ. ഗതാഗത, ലോജിസ്റ്റിക്‌സ് മേഖല 16 ഉപമേഖലകളെ ഉൾക്കൊള്ളുന്നു, ഇത് നിക്ഷേപ അവസരങ്ങളുടെ വിശാലമായ സ്പെക്ട്രം പ്രദാനം ചെയ്യുകയും പോർട്ട്‌ഫോളിയോയുടെ ഫലപ്രദമായ വൈവിധ്യവൽക്കരണം സുഗമമാക്കുകയും ചെയ്യുന്നതായി ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ട്രാൻസ്‌പോർട്ടേഷൻ, ലോജിസ്റ്റിക്‌സ് മേഖലയുടെ ഭാഗമായ കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപിക്കുന്നത്. വ്യത്യസ്‌ത ഉൽപ്പന്നങ്ങളിലുടനീളം സാന്നിധ്യമുള്ള ഓട്ടോ ഒഇഎം മേഖല, ഓട്ടോ ആൻസിലറികൾ ഉൾപ്പെടെ ഒന്നിലധികം നിക്ഷേപ അവസരങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

X
Top