പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഐഇഎൽടിഎസ് നടത്തിപ്പുകാരായ ഐഡിപി എജ്യൂക്കേഷന് ഓഹരി വിപണിയിൽ വൻ തകർച്ച

  • കനേഡിയൻ വിപണിയിൽ ഐഡിപിയുടെ കുത്തക അവസാനിക്കുന്നെന്ന സൂചനയാണ് തിരിച്ചടിക്ക് കാരണം

മെൽബൺ (ഓസ്ട്രേലിയ): ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് നടത്തിപ്പുകാരിൽ ഉൾപ്പെട്ട ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷന് ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. അവരുടെ വലിയ വിപണികളിലൊന്നായ കാനഡയിൽ കുത്തക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഐഇഎൽടിഎസ് പോലുള്ള നാല് ലാംഗ്വേജ് ടെസ്റ്റുകൾക്ക് കൂടി കാനഡ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതോടെ വലിയ വിദ്യാഭ്യാസ വിപണിയായ കാനഡയിൽ മത്സരം ശക്തമാകുമെന്ന് ഉറപ്പായി.
ഐഡിപിക്കുണ്ടായ ഒറ്റ ദിവസത്തെ വിപണി ശോഷണം 1.1 ബില്യൺ ഡോളറാണ്. ഓഹരി വില 14% ഇടിഞ്ഞു. നിലവിൽ
ഒരു വർഷം 30 ലക്ഷത്തിലേറെ പേർ ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നുണ്ട്. സർവകലാശാലകൾ, ഇമിഗ്രേഷൻ ഓഫീസുകൾ, തൊഴിൽദായകർ എന്നിവയടക്കം 11,000 ൽ അധികം സ്ഥാപനങ്ങൾ ഭാഷാ മികവിൻ്റെ മാനദണ്ഡമായി ഐഇഎൽടിഎസ് സ്കോർ പരിഗണിക്കുന്നു.
സ്‌റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് (SDS) കീഴിലുള്ള അപേക്ഷകർക്ക് ഐഇഎൽടിഎസിന് സമാനമായി പുതിയ 4 ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ്‌ സിറ്റിസൻഷിപ്പ് കാനഡ (IRCC) ശനിയാഴ്ചയാണ് അംഗീകാരം നൽകിയത്.
CELPIP General, CAEL, PTE Academic, TOEFL iBT Test എന്നിവയാണ് പുതിയതായി അംഗീകാരം ലഭിച്ച നാല് പരീക്ഷകൾ. 2023 ഓഗസ്റ്റ് 10 മുതൽ പുതിയ പരീക്ഷകളുടെ ഫലങ്ങൾ IRCC സ്വീകരിച്ചു തുടങ്ങും. പരീക്ഷാർത്ഥികളുടെ സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് മേഖലകളിലെ മികവാണ് 4 ടെസ്റ്റുകളിലും വിലയിരുത്തുന്നത്.
മുൻപ് സ്‌റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് കീഴിൽ ഐഇഎൽടിഎസ് ജനറൽ, ഐഇഎൽടിഎസ് അക്കാദമിക് എന്നീ രണ്ട് ടെസ്റ്റുകളേ IRCC അംഗീകരിച്ചിരുന്നുള്ളൂ.
ഐഡിപി, ബ്രിട്ടിഷ് കൗൺസിൽ, കേംബ്രിഡ്ജ് അസസ്മെൻറ് ഇംഗ്ലീഷ് എന്നിവർ സംയുക്തമായാണ് ഐഇഎൽടിഎസ് പരീക്ഷ നടത്തുന്നത്. ഐഡിപിയുടെ വരുമാനത്തിൻ്റെ പ്രധാന പങ്ക് സംഭാവന ചെയ്യുന്നത് ലാംഗ്വേജ് ടെസ്റ്റിങ്ങ് ആണ്.

X
Top