കേരളാ കമ്പനികളുടെ വളർച്ചാ മോഡലിനൊരു കേരള കോൺഗ്രസ് ടച്ചുണ്ട്. അവ വളരുന്തോറും പിളരും. പിളരുന്തോറും വളരും. പരമ്പരാഗത ഫാമിലി ബിസിനസുകൾ പലതും ശാഖോപശാഖകളായി വളരുകയും, വികസിക്കുകയും, വിഭജിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഫാമിലി ബിസിനസുകൾ പലതും വീതം വയ്ക്കുമ്പോൾ ബ്രാൻഡ് കൂടി അതിൻ്റെ ഭാഗമായി വീതിക്കുന്നു. ഇത് ഒരു ബ്രാൻഡ് ക്ലോണിംഗ് സാഹചര്യം ഉണ്ടാക്കുന്നു. പുതിയ ബ്രാൻഡുകൾ കുറയുന്നു. നിലവിലുള്ളവ ക്ലോൺ ചെയ്യപ്പെടുന്നതാണ് പതിവ്. കേരള ബിസിനസിലെ ഈ പ്രവണതയെ സൂക്ഷ്മമായി വിലയിരുത്തുകയാണ് ബ്രാൻഡിംഗ്- പരസ്യ മേഖലകളിലെ വിദഗ്ധനായ ഡൊമിനിക് സാവിയോ.