Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്ത്യ നൂറു ശതമാനം തീരുവ ചുമത്തിയാൽ തിരിച്ചും അങ്ങനെ ചെയ്യും: ട്രംപ്

ന്യൂയോർക്ക്: അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേരീതിയിൽ പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

‘‘അവർ നമുക്കുമേൽ നികുതി ഏർപ്പെടുത്തിയാൽ യുഎസും അതേ രീതിയിൽ നികുതി ഏർപ്പെടുത്തും’’–ട്രംപ് പറഞ്ഞു.

ഇന്ത്യയും, ബ്രസീലും അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ നികുതി ഈടാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

നീതിയാണ് പ്രധാനം. യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കിൽ, പകരം യുഎസും അത് തന്നെ ചെയ്യുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഎസിനെ എങ്ങനെ സമീപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും യുഎസിന്റെയും സമീപനമെന്ന് നിയുക്ത വ്യാപാരകാര്യ സെക്രട്ടറിയും വ്യക്തമാക്കി.

X
Top