ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കെവൈസി നൽകിയിട്ടില്ലെങ്കിൽ ഇനി ഫാസ്ടാഗ് അക്കൗണ്ടുകൾ പ്രവ‍‍ർത്തിക്കില്ല

ഫാസ്ടാഗ് അക്കൗണ്ടുകൾക്ക് ഇനി കൈവൈസി നി‍ർബന്ധമാണ്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ്. കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത ഫാസ്ടാഗ് അക്കൗണ്ടുകൾ നി‍ർജീവമായേക്കും.

കെവൈസി വിവരങ്ങൾ നൽകിയാണോ ഫാസ്‌ടാഗ് അക്കൗണ്ട് തുറന്നത് എന്ന് ഓൺലൈനിലൂടെ പരിശോധിക്കാം. വിവരങ്ങൾ പൂർണമല്ലെങ്കിലും അക്കൗണ്ട് നിർജ്ജീവമായേക്കും. ഇത് പരിശോധിച്ചില്ലെങ്കിൽ ടോളുകളിലെ പണം ഇടപാട് തടസപ്പെടും.

ഫാസ്‌ടാഗ് കെവൈസി സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കും അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ എന്നറിയാം.

കെവൈസി നൽകിയിട്ടുണ്ടോ?
നിങ്ങളുടെ കെവൈസി വിവരങ്ങൾ പൂർണ്ണമാണോ അപൂർണ്ണമാണോ എന്ന് ഓൺലൈനിലൂടെ അറിയാം.

ഇതിനായി ഫാസ്ടാഗ് വാങ്ങിയ ബാങ്കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ വെബ്സൈറ്റ്/മൊബൈൽ ആപ്പ് സന്ദർശിക്കാം. ഫാസ്ടാഗ് കെവൈസി സ്റ്റാറ്റസ് പരിശോധിക്കാൻ പ്രത്യേക വിഭാഗമുണ്ട്.

ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ പോർട്ടൽ ) ഫാട്സാഗ് പോർട്ടൽ സന്ദർശിക്കുക (https://ihmcl.co.in/fastag-user/) എന്ന വിലാസം നൽകാം.

“മൈ പ്രൊഫൈൽ” വിഭാഗത്തിന് കീഴിൽ, നിങ്ങൾക്ക് കെവൈസി സ്റ്റാറ്റസ് പരിശോധിക്കാം.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിച്ചും സ്റ്റാറ്റസ് അറിയം (https://www.npci.org.in/what-we-do/netc-fastag/check-your-netc-fastag-st…).

വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഫാസ്‌ടാഗുകളുടെയും സ്റ്റാറ്റസ് കാണുന്നതിന് വാഹനത്തിൻെറ വിശദാംശങ്ങൾ നൽകിയാൽ മതി

കെവൈസി അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
ഫാസ്ടാഗ് കെവൈസി അപൂർണ്ണമാണെങ്കിൽ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ഫാസ്ടാഗ് നൽകുന്ന ബാങ്കിൽ നിന്ന് അറിയിപ്പുകൾ ലഭിച്ചേക്കാം. അക്കൗണ്ട് നിർജ്ജീവമാകാതിരിക്കാൻ വിവരങ്ങൾ സമയത്ത് അപ്ഡേറ്റ് ചെയ്യാം

ഓൺലൈൻ അപ്‌ഡേഷൻ
പല ബാങ്കുകളും ഐഎച്ച്എംസിഎൽ പോർട്ടലും കെവൈസി വിശദാംശങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യമായ ഡോക്യുമെൻ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്ത് നൽകാം.

ഓൺലൈൻ അപ്‌ഡേറ്റുകൾ ലഭ്യമല്ലെങ്കിൽ, ആവശ്യമായ രേഖകളുമായി നിങ്ങളുടെ ഫാസ്‌ടാഗ് നൽകിയ ബാങ്കിൻ്റെ ശാഖ സന്ദർശിക്കുക.

  • കെവൈസിക്ക് ആവശ്യമായ രേഖകൾ
  • വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC)
  • ഉടമയുടെ ഐഡി പ്രൂഫ് (ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് മുതലായവ.
  • ഉടമയുടെ വിലാസ തെളിവ് (ഡ്രൈവിംഗ് ലൈസൻസ്, യൂട്ടിലിറ്റി ബില്ലുകൾ മുതലായവ നൽകാം)
  • വാഹന ഉടമയുടെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ

X
Top