ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

കണക്ടഡ് ലോഡ് 5,000 വാട്ട്സിന് മുകളിലാണെങ്കിൽ ത്രീ ഫേസിലേക്ക് മാറണമെന്ന് കെഎസ്ഇബി

പാലക്കാട്: 5,000 വാട്സിനുമുകളിൽ കണക്ടഡ് ലോഡുള്ള(Connected Load) സിംഗിൾഫേസ് ഉപഭോക്താക്കൾ ത്രീഫേസിലേക്ക് മാറണമെന്ന് കെഎസ്ഇബിയുടെ(KSEB) നിർദേശം.

ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റുരണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകും. വയറിങ്ങിന്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്.
ത്രീഫേസിലേക്ക് മാറുന്നതിനുള്ള വാതിൽപ്പടി സേവനങ്ങളും കെ.എസ്.ഇ.ബി. ലഭ്യമാക്കിയിട്ടുണ്ട്.

5,000 വാട്സിനുമുകളിൽ കണക്ടഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീഫേസിലേക്ക് മാറിയില്ലെന്നതു പരിശോധനയിൽ തെളിഞ്ഞാൽ പിഴചുമത്തുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.

1912 എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പറിൽ വിളിച്ചോ 9496001912 എന്ന നമ്പറിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാം.

X
Top