ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

ജീവനക്കാർക്ക് ‘ഡെയ്‌ലി ഡയറി’ അവതരിപ്പിച്ച് ബിഎസ്എൻഎൽ; വർക്ക് റിപ്പോർട്ടില്ലെങ്കിൽ ഇനി ഹാജറില്ല

ദിവസവും എന്ത് ജോലിയാണ് ചെയ്തത് എന്ന് രേഖപ്പെടുത്തിയില്ലെങ്കിൽ അടുത്ത ദിവസം ഹാജർ കിട്ടാത്ത സംവിധാനം കൊണ്ടുവന്ന് ബി.എസ്.എൻ.എൽ(BSNL). കമ്പനിയുടെ കാര്യക്ഷമത കൂട്ടുന്നതിനായാണിത്.

പീപ്പിൾ അനലറ്റിക്സ് എന്ന മൊബൈൽ ആപ്പുവഴി(Mobile Application) നടപ്പാക്കുന്ന ഈ സംവിധാനം ചെയർമാൻ മുതൽ താഴെവരെയുള്ള ജീവനക്കാർക്ക് വരെ ബാധകമാണ്.

2022-ൽ ടെലികോം മന്ത്രാലയവും(Telecom Ministry) ബി.എസ്.എൻ.എലും തമ്മിലുണ്ടാക്കിയ ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് മൊബൈൽ ആപ്പിലെ ഹാജർ. അന്നത്തെ കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു ഇത്.

ഹാജർ രേഖപ്പെടുത്താനായി ‘മൈ ഓഫീസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ കേരള സർക്കിളിൽ തിരുവനന്തപുരത്തെ ഐ.ടി. ടീം തയ്യാറാക്കിയിരുന്നു.

അത് ദേശീയതലത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ജീവനക്കാർക്ക് പ്രത്യേക ലോഗിൻ ഐ.ഡി.യും പാസ്‌വേഡും നൽകിയിരുന്നു. അതിൽ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം കുറെനാളായി ഉണ്ട്.

ഈ മൊബൈൽ ആപ്പിനെ, കമ്പനിയുടെ എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ്ങുമായി (ഇ.ആർ.പി.) ബന്ധിപ്പിച്ചു. ഹാജർ ആപ്പ് വികസിപ്പിച്ചാണ് പീപ്പിൾ അനലിറ്റിക്സ് ആപ്പ് നിർമിച്ചത്. കമ്പനിയുടെ മൊത്തം പ്രവർത്തനങ്ങളുടെ പോർട്ടലായ ‘സാപു’മായി ബന്ധിപ്പിച്ചതിനാലാണ് പ്രതിദിനജോലിയുടെ വിവരങ്ങൾക്കൂടി അപ്‌ലോഡ് ചെയ്യാൻ കഴിയുന്നത്.

ഓരോ വിഭാഗത്തിലെയും ജീവനക്കാർക്ക് നിശ്ചയിച്ച ജോലിയിൽ ദിവസവും ചെയ്യുന്നവയുടെ വിവരങ്ങൾ 100 വാക്കിൽ കൂടാതെ ആപ്പിൽ രേഖപ്പെടുത്തണം. ‘ഡെയ്‌ലി ഡയറി’ എന്നാണ് ഇതിന്റെ പേര്.

രേഖപ്പെടുത്തുന്ന ജോലിയുടെ വിവരങ്ങൾ തൊട്ടുമേലെയുള്ള ഉദ്യോഗസ്ഥൻമുതൽ ചെയർമാൻവരെയുള്ളവർക്ക് കാണാം.

മേലുദ്യോഗസ്ഥർക്ക് ഫീഡ്ബാക്ക് നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. മികച്ച പ്രവർത്തനത്തിന് ജീവനക്കാർക്ക് പുരസ്കാരങ്ങളും നൽകും.

X
Top