കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

100 കോടി രൂപ സമാഹരിച്ച് ഐഎഫ്‌സിഐ ലിമിറ്റഡ്

ന്യൂഡൽഹി: സർക്കാരിന് മുൻഗണനാ ഇഷ്യു വഴി ഓഹരികൾ അനുവദിച്ച് കൊണ്ട് 100 കോടി രൂപ സമാഹരിച്ച് ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യറായ ഐഎഫ്‌സിഐ ലിമിറ്റഡ്. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 1.01 ശതമാനം ഇടിഞ്ഞ് 10.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

2022 ഒക്‌ടോബർ 27 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർമാരുടെ യോഗം 9,29,36,802 ഇക്വിറ്റി ഓഹരികൾ ഓരോ ഓഹരിക്കും 10.76 രൂപ നിരക്കിൽ ഇന്ത്യാ ഗവൺമെന്റിന് അനുവദിക്കുന്നതിന് അനുമതി നൽകിയതായി ഐഎഫ്‌സിഐ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മുൻ‌ഗണനാ അടിസ്ഥാനത്തിൽ ഇന്ത്യാ ഗവൺമെന്റിന് ഇക്വിറ്റി ഓഹരികൾ അനുവദിച്ചതിനെത്തുടർന്ന്, കമ്പനിയിലെ ഗവൺമെന്റിന്റെ ഓഹരി പങ്കാളിത്തം മുൻപത്തെ 64.86 ശതമാനത്തിൽ നിന്ന് 66.35 ശതമാനമായി വർദ്ധിച്ചു. സ്ഥാപനത്തിന്റെ ഒരു പ്രൊമോട്ടറായ സർക്കാരിന് ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യു നൽകാനുള്ള നിർദ്ദേശം കമ്പനിയുടെ ഓഹരി ഉടമകൾ നേരത്തെ അംഗീകരിച്ചിരുന്നു.

ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വികസന ധനകാര്യ സ്ഥാപനമാണ് മുമ്പ് ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഐഎഫ്‌സിഐ ലിമിറ്റഡ് . ഐഎഫ്സിഐക്ക് ഏഴ് അനുബന്ധ സ്ഥാപനങ്ങളും ഒരു അസോസിയേറ്റ് കമ്പനിയും ഉണ്ട്.

X
Top