സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

5,000 കോടി രൂപ സമാഹരിക്കാൻ ഐഐഎഫ്എൽ ഫിനാൻസിന് ബോർഡിന്റെ അനുമതി

മുംബൈ: ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി സുരക്ഷിതമായ വീണ്ടെടുക്കാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 5,000 കോടി രൂപ സമാഹരിക്കുന്നതിന്ന് കഴിഞ്ഞ ദിവസം ചേർന്ന കമ്പനിയുടെ ബോർഡ് യോഗം അംഗീകാരം നൽകി. റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾക്ക് വിധേയമായി, പബ്ലിക് ഇഷ്യു വഴിയാണ് ബോണ്ടുകൾ ഓഫർ ചെയ്യുകയെന്ന് ഐഐഎഫ്എൽ ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. പ്രോപ്പർട്ടി, എംഎസ്എംഇ ഫിനാൻസിംഗ്, മൈക്രോഫിനാൻസ്, കൺസ്ട്രക്ഷൻ ഫിനാൻസ് എന്നിവയ്‌ക്കെതിരായ വായ്പകൾ ഉൾപ്പെടെ ഭവന വായ്പകൾ, സ്വർണ്ണ വായ്പകൾ, ബിസിനസ് ലോണുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് (NBFC) ഐഐഎഫ്എൽ ഫിനാൻസ്.

കമ്പനിക്ക് ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ്, സമസ്ത മൈക്രോഫിനാൻസ് ലിമിറ്റഡ് എന്നീ അനുബന്ധ സ്ഥാപങ്ങളുണ്ട്. ഈ സ്ഥാപനങ്ങൾ വൈവിധ്യമാർന്ന വായ്പകളും മോർട്ട്ഗേജുകളും നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. 500-ലധികം നഗരങ്ങളിലായി 3,119 ശാഖകളുള്ള എൻബിഎഫ്‌സിക്ക് രാജ്യവ്യാപകമായി സാന്നിധ്യമുണ്ട്. ഐ‌ഐ‌എഫ്‌എൽ ഫിനാൻസിന്റെ ഓഹരികൾ ബി‌എസ്‌ഇയിൽ നേരിയ നേട്ടത്തിൽ 321 രൂപയിലെത്തി.

X
Top